ഇന്റര്‍നെറ്റില്‍ പോണ്‍ വീഡിയോകള്‍ കാണുവര്‍ ജാഗ്രതെ. നിങ്ങള്‍ ഹാക്കര്‍മാരുടെ നിരീക്ഷണത്തിലാണ്. പോണ്‍ വെബ് സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവരുടെ വെബ് കാമറകള്‍ ഹാക്ക് ചെയ്താണ് ഹാക്കര്‍മാരുടെ പുതിയ തട്ടിപ്പ്. പിന്നീട് ഹാക്ക് ചെയ്ത വീഡിയോകള്‍ കാണിച്ച് ഭീഷണിപ്പെടുത്തി മോചന ദ്രവ്യം ആവശ്യപ്പെടും. വഴങ്ങിയില്ലെങ്കില്‍ അത് ഇന്റര്‍നെറ്റിലൂടെ ഇവര്‍ പരസ്യമാക്കും.
ഇത്തരം വിഡിയോകള്‍ കാണും മുന്‍പ് വെബ് ക്യാമറകള്‍ മറക്കാനാണ് സൈബര്‍ സുരക്ഷാ വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. എന്നാല്‍ ഇത്തരത്തില്‍ 500 ഡോളര്‍ വരെ മോചനദ്രവ്യം ആവശ്യപ്പെട്ട സംഭവങ്ങള്‍ അടുത്തിടെ റിപ്പോര്‍ട്ടു ചെയ്തതായും സൈബര്‍ സുരക്ഷാ വിദഗ്ധരായ സിഇആര്‍ടിയും നെറ്റ് സേഫും ഓര്‍മിപ്പിക്കുന്നു.
ഇരകളുടെ കംപ്യൂട്ടറുകളിലേക്കും ഫോണുകളിലേക്കും കയറാന്‍ ഹാക്കര്‍മാര്‍ വിവിധ മാര്‍ഗങ്ങളാണ് ഉപയോഗിക്കാറുള്ളത്. ഇന്റര്‍നെറ്റിലൂടെ സോഫ്റ്റ്വെയറുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്ബോഴും ഇമെയില്‍ സന്ദേശങ്ങള്‍ തുറക്കുമ്ബോഴുമൊക്കെയാണ് മാല്‍വെയറുകള്‍ കംപ്യൂട്ടറുകളുടെ നിയന്ത്രണം ഏറ്റെടുക്കുന്നത്. പിന്നീട് ഈ കംപ്യൂട്ടറുകള്‍ വഴി അശ്ലീല സൈറ്റുകള്‍ സന്ദര്‍ശിക്കുമ്ബോള്‍ വെബ് കാമറകളിലെ ദൃശ്യങ്ങള്‍ ചോര്‍ത്തുന്ന രീതിയിലാണ് ഈ പ്രോഗ്രാമുകള്‍ ഹാക്കര്‍മാര്‍ സജ്ജീകരിച്ചിരിക്കുന്നത്.
ഇമെയിലിലെ കോണ്‍ടാക്ടുകളിലേക്ക് ഈ ദൃശ്യങ്ങള്‍ അയക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഹാക്കര്‍മാര്‍ പണം തട്ടുന്നത്.
ഏകദേശം മൂന്ന് വര്‍ഷം മുമ്ബ് സെലിബ്രിറ്റികളുടെ നൂറുകണക്കിന് സ്വകാര്യ ദൃശ്യങ്ങള്‍ ഈ രീതിയില്‍ ഹാക്കര്‍മാര്‍ ചോര്‍ത്തി പ്രചരിപ്പിച്ചത് വന്‍ വിവാദമായിരുന്നു. ദ ഫാബനിംങ് എന്ന പേരില്‍ അറിയപ്പെടുന്ന ഈ ചോര്‍ത്തലില്‍ പുറത്തെത്തിയ ദൃശ്യങ്ങള്‍ വലിയ തോതിലാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.
Post A Comment:
0 comments: