ജനതാ ഗാരേജിന് മറ്റൊരു റെക്കാർഡ് കൂടി. ചിത്രം റീലീസ് ചെയ്ത് ഒരു മാസം പിന്നിടുമ്പോൾ ചിത്രത്തിന്‍റെ കളക്ഷൻ 128.5 കോടി രൂപ നേടിയതായാണ് ഔദ്ധോഗിക കണക്കുകൾ. ജൂനിയര്‍ എന്‍ടിആറും മോഹൻലാലും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം തിയേറ്ററുകളില്‍ എത്തിയപ്പോള്‍ മികച്ച പ്രതികരണമായിരുന്നു.
ലോകമെമ്പാടുമുള്ള 2000 ത്തോളം തിയേറ്ററുകളില്‍ സെപ്തംബര്‍ രണ്ടിനാണ് ചിത്രം എത്തിയത്. ഈ വര്‍ഷം തെലുങ്കില്‍ പുറത്തിറങ്ങിയ ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ സ്വന്തമാക്കിയ ചിത്രം, എക്കാലത്തെയും മികച്ച ടോളിവുഡ് ചിത്രങ്ങളുടെ പട്ടികയിലും മോഹന്‍ലാലിന്റെ ജനത ഗാരേജ് സ്ഥാനം പിടിച്ചിട്ടുണ്ട്.
25 കോടിയാണ് ചിത്രം റിലീസ് ചെയ്ത ആദ്യ ദിവസം ചിത്രം ബോക്‌സോഫീസില്‍ നേടിയത്. എക്കാലത്തെയും മികച്ച ടോളിവുഡ് ചിത്രങ്ങളില്‍ അഞ്ചാം സ്ഥാനമാണിപ്പോള്‍ ജനത ഗാരേജിന്. എസ്എസ് രാജമൗലിയുടെ ബാഹുബലിയാണ് ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.
കൂടുതൽ വാർത്തകൾക്കായി ലൈക്ക് ചെയ്യൂ
Post A Comment:
0 comments: