ഏറേ കാലങ്ങളായി നമ്മള്‍ കേട്ടുകൊണ്ടിരിക്കുന്ന ഒരു കാര്യമാണ് ലാകാവസാനം എന്നത് 2012 ല്‍ ലോകം അവസാനിക്കും എന്ന വാദത്തിന് ശേഷം ലോകാവസാനം വീണ്ടും ചര്‍ച്ചയാകുന്നു. സെപ്റ്റംബര്‍ 23ന് ലോകം അവസാനിക്കുമെന്ന വാദവുമായി ചിലര്‍ രംഗത്ത് എത്തിയിരിക്കുകയാണ്.

ബൈബിള്‍ സംബന്ധമായ പ്രവചനങ്ങള്‍ ആസ്പദമാക്കി ക്രിസ്ത്യന്‍ ഗൂഢാലോചനാവാദികള്‍ പറയുന്നത് ലോകാവസാനം സെപ്റ്റംബര്‍ 23 ന് സംഭവിക്കും എന്നാണ്. ബൈബിളിലെ വെളിപ്പാടു പുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന അന്ത്യന്യായവിധിയെയും നക്ഷത്രങ്ങളുടെ അണിചേരലിനെയും കൂട്ടിവായിച്ചാണ് ലോകാവസാനവാദവുമായി ഇവര്‍ എത്തിയിരിക്കുന്നത്.

എന്നാല്‍ ഈ ലോകാവസാന വാദങ്ങളോട് ഭൂരിപക്ഷം വരുന്ന ക്രിസ്ത്യന്‍ സമൂഹവും യോജിക്കുന്നില്ല.വെളിപ്പാടിന്റെ 12 അടയാള സിദ്ധാന്തം അനുസരിച്ച് ലിയോ, വിര്‍ഗോ എന്നീ രാശിചക്രങ്ങളുടെ ഒന്നുചേരലും ലോകാവസാനത്തിനു കാരണമായി പറയുന്നു.

ചന്ദ്രനെ പാദപീഠമാക്കി, തലയില്‍ പന്ത്രണ്ടു നക്ഷത്രങ്ങളുള്ള കിരീടം ധരിച്ച്, സൂര്യവേഷധാരിയായ സ്ത്രീയുടെ പ്രത്യക്ഷപ്പെടലോടെ അന്ത്യനായവിധി സംഭവിക്കും എന്നാണ് ലോകാവസാന സിദ്ധാന്തത്തില്‍ പറയപ്പെടുന്നത്.

അടുത്തിടെ നടന്ന ചുഴലിക്കാറ്റും വെള്ളപ്പൊക്കവും പോലുള്ള പ്രക്യതി ദുരന്തങ്ങളും കിം ജോന്‍ ഉനിനെ പോലുള്ള ഏകാധിപതികളുടെ ഭരണവും ലോകാവസാനത്തിന്റെ സൂചനയാണെന്നു പറയപ്പെടുന്നു.

നല്ലവരായ മനുഷ്യര്‍ യേശുക്രിസ്തുവിന്റെ രണ്ടാം വരവില്‍ സ്വര്‍ഗത്തിലേക്ക് എടുക്കപ്പെടും എന്നും ശേഷിക്കുന്നവര്‍ ഭൂമിയില്‍ ലോകാവാസനവും കാത്ത് കിടക്കും എന്നും ഇവര്‍ പറയപ്പെടുന്നു.

Axact

Admin

Kattan Kappi Media Is Leading 24x7 Media In India

Post A Comment:

0 comments: