എലിസബത്ത് ആൻഡേഴ്സൺ സിയേറ എന്ന അമേരിക്കൻ വനിതായാണ് ദിവസവും ആറു ലിറ്റർ മുലപ്പാൽ ചുരത്തുന്ന ആ അമ്മ.
ഹൈപ്പർ ലക്റ്റേഷൻ സിൻഡ്രോം എന്ന അവസ്ഥയാണ് ദിവസവും ഇത്രയധികം മുലപ്പാൽ ഉത്പാദിപ്പിക്കാൻ കാരണം.
രണ്ടര വർഷം മുൻപ് ആദ്യ കുട്ടി സോഫിയ ജനിച്ചതോടെയാണ് ഇങ്ങനെയൊരു അവസ്ഥയുണ്ടാകുന്നത്. ദിവസവും ആറു ലിറ്റർ മുലപ്പാൽ ഉണ്ടാകുന്ന സ്ഥാനത്ത് മകൾ സോഫിയ കുടിച്ചിരുന്നത് വെറും ഒരു ലിറ്ററിൽ താഴെ മുലപ്പാൽ മാത്രമായിരുന്നു. അത് കൊണ്ടാണ് അയൽവാസികളായ കുട്ടികൾക്ക് മുലപ്പാൽ ദാനം ചെയ്യാൻ തീരുമാനിച്ചത്.
ഇതുവരെ രണ്ടായിരത്തിലധികം ലിറ്റർ മുലപ്പാൽ മിൽക്ക് ബാങ്കുകളിലേക്കും, അയൽവാസികളായ കുട്ടികൾക്കുമായി ദാനം ചെയ്തു കഴിഞ്ഞു.
ദിവസവും പത്തു മണിക്കൂർ മുലപ്പാൽ ചുരത്തുന്നതിനും, അത് സ്റ്റെറിലൈസ് ചെയ്തു സ്റ്റോർ ചെയ്യാനുമായി എലിസബത്ത് നീക്കി വയ്ക്കുന്നു.
ദിവസവും വിതരണം ചെയ്യുന്ന ഓരോ ഔൺസ് മുലപ്പാലിനും ഓരോ ഡോളർ വീതം ഈടാക്കുന്നുണ്ട്. പമ്പിങ് മെഷീനുകൾക്കും, മുലപ്പാൽ ഫ്രീസ് ചെയ്യുന്നതിനുള്ള സാനിറ്റേഷൻ കിറ്റുകൾ വാങ്ങുന്നതിനുമാണ് ആ പൈസ ഉപയോഗിക്കുന്നത്.
മുൻ യൂ എസ് കോസ്റ്റ് ഗാർഡ് ഓഫീസറായ ഭർത്താവ് ഡേവിഡ് സിയേറ എലിസബത്തിന് മുഴുവൻ പിന്തുണയും നൽകി കൂടെയുണ്ട്
Post A Comment:
0 comments: