ആക്ഷന്‍ ഹീറോ ബിജു എന്ന ഒറ്റ ചിത്രം കൊണ്ട് തന്നെ മലയാളികളുടെ പ്രിയങ്കരനായ താരമാണ് അരിസ്റ്റോ സുരേഷ്. അഭിനയവും, പാട്ടുമെല്ലാം തനിക്കു വഴങ്ങുമെന്നും ഈ കലാകാരന്‍ തെളിയിച്ചു കഴിഞ്ഞു.
ആക്ഷന്‍ ഹീറോ ബിജുവിലെ തകര്‍പ്പന്‍ ഗാനത്തിന് ശേഷം താരം വീണ്ടും മറ്റൊരു ഗാനവുമായി എത്തുകയാണ്. മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാകുന്ന പരോള്‍ എന്ന ചിത്രത്തിലാണ് അരിസ്റ്റോ സുരേഷ് വീണ്ടും ഗാനം ആലപിക്കുന്നത്.
'പരോള്‍ കാലം നല്ലൊരു പരോള്‍ കാലം, ഇരുമ്ബഴിക്കൂടിനും കിടിലന്‍ മതിലിനും മത്താപ്പു വിരിയണ ചേലളിയാ എന്ന് തുടങ്ങുന്ന ഗാനമാണ് സുരേഷ് ചിത്രത്തിന് വേണ്ടി ആലപിച്ചത്.
മമ്മൂട്ടിയുടെ കഥാപാത്രത്തിനൊപ്പം ജയിലില്‍ കഴിയുന്ന സഹ തടവുകാരനായിട്ടാണ് സുരേഷ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. സുരേഷിനൊപ്പം പാട്ടിന് മമ്മൂട്ടിയും ചുവടുവെയ്ക്കുന്നുണ്ട്. പരസ്യ സംവിധായകന്‍ ശരത് സന്ദിത്താണ് പരോള്‍ സംവിധാനം ചെയ്യുന്നത്.
Post A Comment:
0 comments: