കുട്ടികളോട് പറയേണ്ടതും പറയേണ്ടാത്തതുമായ നിരവധി കാര്യങ്ങള്‍ ഉണ്ടാവും. പലപ്പോഴും പറയാന്‍ പാടില്ലാത്ത പല കാര്യങ്ങളായിരിക്കും കുട്ടികള്‍ വളരെ വേഗത്തില്‍ മനസ്സിലാക്കുക. കുട്ടികള്‍ കേട്ട് പഠിക്കുന്ന പല മോശം കാര്യങ്ങളും ഉണ്ടാവും. എന്നാല്‍ ഇതിലുപരി ഇവരോട് പറയാന്‍ പാടില്ലാത്ത കാര്യങ്ങളും ചില്ലറയല്ല. എന്തൊക്കെയാണ് ഒരിക്കലും വളര്‍ന്ന് വരാന്‍ പാടില്ലാത്ത കുട്ടികളോട് പറയാന്‍ പാടില്ലാത്ത കാര്യങ്ങള്‍ എന്ന് നോക്കാം. ഇത്തരം കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അതുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ വളരെ കൂടുതലാണ്. എന്തൊക്കായാണവ എന്ന് നോക്കാം.

പലപ്പോഴും കുട്ടികളോടൊപ്പം സമയം ചിലവഴിക്കാന്‍ മാതാപിതാക്കള്‍ക്ക് ഇഷ്ടമായിരിക്കും. എന്നാല്‍ അപൂര്‍വ്വം ചില മാതാപിതാക്കളെങ്കിലും കുട്ടികളോടൊപ്പം സമയം ചിലവഴിക്കാന്‍ കഷ്ടപ്പെടുന്നവരായിരിക്കും. എന്നെയൊന്ന് ഒറ്റയ്ക്ക് വിടുമോ എന്ന രക്ഷിതാക്കളുടെ ചോദ്യം പലപ്പോഴും കുട്ടികളില്‍ അകല്‍ച്ചയുണ്ടാക്കും.

നിന്നെക്കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്ന് കുട്ടികളോട് പറയുന്നവരാണ് മിക്കവാറും പേര്‍. ഇത് കുട്ടികളില്‍ മാനസികമായി പ്രശ്‌നങ്ങള്‍ ഉണ്ടാക്കും എന്ന കാര്യത്തില്‍ സംശയമില്ല.

എപ്പോഴും ഏത് കാര്യത്തിനും കരയുന്ന കുട്ടികളാണെങ്കില്‍ പലപ്പോഴും അതുണ്ടാക്കുന്ന പ്രശ്‌നം മാതാപിതാക്കളെ സമ്മര്‍ദ്ദത്തിലാക്കും. എന്നാല്‍ കുട്ടികളുടെ ഇത്തരം സ്വഭാവം മാറ്റിയെടുക്കാനാണ് മാതാപിതാക്കള്‍ ശ്രമിക്കേണ്ടത്. ഒരിക്കലും അവരെ കുറ്റപ്പെടുത്താതിരിക്കുക.

ചില മാതാപിതാക്കളുണ്ട് കഠിനമായ ശിക്ഷ നല്‍കിയാലേ കുട്ടികള്‍ പാഠം പഠിയ്ക്കൂ എന്ന് വിചാരിയ്ക്കുന്നവര്‍. എന്നാല്‍ കഠിനമായ ശിക്ഷ പലപ്പോഴും കുട്ടികളില്‍ പ്രതികാരമനോഭാവം ഉണ്ടാക്കാന്‍ മാത്രമേ സഹായിക്കൂ.

കുട്ടികളോട് ഒരു കാരണവശാലും ഇത്തരം കമന്റുകള്‍ പറയരുത്. നീ തടി കൂടുതലാണ് അതുകൊണ്ട് ശ്രദ്ധിക്കണം എന്നിങ്ങനെയുള്ള കാര്യങ്ങള്‍. ഇത് മാനസിക സമ്മര്‍ദ്ദം ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

പലരും നേരിടുന്ന പ്രധാന പ്രശ്‌നമാണ് ഇത് നീ പെണ്‍കുട്ടിയാണ് അത് കൊണ്ട് അത് ചെയ്യരുത് ഇത് ചെയ്യരുത് എന്ന്. എന്നാല്‍ ഒരിക്കലും ഇത്തരം താരതമ്യങ്ങള്‍ പെണ്‍കുട്ടികളോടും ആണ്‍കുട്ടികളോടും ചെയ്യരുത്.

മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നതും വലിയ പ്രസ്‌നങ്ങളാണ് കുട്ടികളില്‍ ഉണ്ടാക്കുന്നത്. ഇത് കുട്ടികളുടെ ആത്മവിശ്വാസത്തെ ഇല്ലാതാക്കുന്നു.
Axact

Admin

Kattan Kappi Media Is Leading 24x7 Media In India

Post A Comment:

0 comments: