മുലപ്പാൽ കണ്ണുകളിലൊഴിച്ചാലുണ്ടായേക്കാവുന്ന പ്രശ്നങ്ങളെ പറ്റി ഡോക്ടർ ഷിനു ശ്യാമളൻ എഴുതുന്നു.
ചില കുട്ടികളുടെ കണ്ണിൽ മുലപ്പാൽ ഒഴിക്കുകയും, പിന്നീട് അവരുടെ കണ്ണിൽ അണുബാധ കയറി ആശുപത്രിയിൽ വരുന്നത് കണ്ടതിന്റെയും സാഹചര്യത്തിലാണ് ഇത് എഴുതുന്നത്. ഭാഗ്യം കൊണ്ടും ഏറെ നാളത്തെ ചികിത്സ കൊണ്ടും കാഴ്ച ശക്തി നഷ്ടപ്പെട്ടില്ല. എന്നാൽ അത് പോലെ എപ്പോഴും സംഭവിക്കണമെന്നില്ല.
പണ്ട് കാലം മുതലേ കണ്ണുകളിലെ അസുഖങ്ങൾക്ക് മുലപ്പാൽ ഒഴിക്കുന്നു. പ്രേത്യേകിച്ചും ചെങ്കണ്ണിന്.
ചെങ്കണ്ണിന് മുലപ്പാൽ ഒഴിക്കുന്നതിന് ശാസ്ത്രീയമായി ഒരു തെളിവുമില്ല. കൂടാതെ മുലപ്പാൽ ഒഴിക്കുന്നത് മൂലം കണ്ണിലെ അണുബാധ കൂടി കാഴ്ച വരെ നഷ്ട്ടപ്പെട്ടേക്കാം.
2016ൽ മുംബൈയിൽ അങ്ങനെ ഒരു കുട്ടിക്ക് കാഴ്ച നഷ്ട്ടപ്പെട്ടതായി വാർത്ത വന്നിരുന്നു. 21 ദിവസം പ്രായമായ കുഞ്ഞിനാണ് ഈ അനുഭവം ഉണ്ടായത്. കണ്ണിൽ മുലപ്പാൽ ഒഴിച്ചതാണ് അണുബാധ കൂടാൻ കാരണമായതെന്ന് ചികിൽസിച്ച ഡോക്ടർമാർ പറഞ്ഞത്.
ചെങ്കണ്ണിന് മുലപ്പാൽ ഒഴിച്ച് വീട്ടിൽ സ്വയം ചികിത്സ അപകടമാണ്. ഒരിക്കലും ആന്റി ബയോട്ടിക് തുള്ളി മരുന്നുകൾക്ക് പകരമാകില്ല മുലപ്പാൽ. ബ്രിട്ടീഷ് ജേർണൽ ഓഫ് ഒഫ്താൽമോളജി നടത്തിയ പഠന പ്രകാരം, മുലപ്പാൽ ചെങ്കണ്ണിന്റെ ചികിത്സയ്ക്ക് ഉപയോഗിക്കുന്നത് ഫലപ്രദമല്ലന്ന് പറയുന്നു.
പക്ഷെ ചില പഠനങ്ങൾ, പ്രസവത്തിനു ശേഷം അമ്മയിൽ നിന്നും ആദ്യത്തെ കുറച്ചു ദിവസം വരുന്ന മുലപ്പാൽ ( കോസ്റ്ററം ) കണ്ണിലെ ചില അണു ബാധകൾ കുറച്ചേക്കുമെന്നു പറയപ്പെടുന്നു. എന്നാൽ അതിന് ശാസ്ത്രീയമായ തെളിവുകൾ ഇല്ല.
കുട്ടികളുടെ കണ്ണുകളിൽ അസുഖങ്ങൾക്ക് മുലപ്പാലൊഴിച്ച് പരീക്ഷിക്കാതെ, തക്ക സമയത്ത് ഡോക്ടറെ കാണിച്ചു ചികിത്സ നേടുക. അല്ലെങ്കിൽ അത് നിങ്ങളുടെ കുട്ടിയുടെ കാഴ്ചശക്തി നഷ്ട്ടപ്പെടുത്തിയേക്കാം..
കടപ്പാട് : ഏഷ്യാനെറ്റ്
Post A Comment:
0 comments: