തെന്നിന്ത്യയില്‍ ഏറ്റവും ആരാധകരുള്ള താരമായി വളരെ ചുരുങ്ങിയ കാലയളവില്‍ മാറിയ വിജയ് സേതുപതി തന്റെ പേരിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ്. ഒരു അഭിമുഖത്തിലാണ് താരം വെളിപ്പെടുത്തല്‍ നടത്തിയത്.

"തനിക്കും മൂന്നു സഹോദരന്മാര്‍ക്കും ഉള്ള പേരിനു ചില പ്രത്യേകതകളുണ്ട്. അമ്മൂമ്മയുടെ പേര് ഷണ്മുഖം എന്നാണു. ആ പേര് ചേര്‍ത്ത് ചേട്ടന് ഉമാ ഷണ്മുഖപ്രിയന്‍ എന്ന് പേരിട്ടു. അപ്പൂപ്പന്റെ ഗുരുസ്വാമി എന്ന പേര് ചേര്‍ത്ത് തനിക്ക് വിജയ് ഗുരുനാഥ സേതുപതി പേരിട്ടു. ഭാരതീയാരുടെ വലിയ ആരാധകന്‍ ആയതിനാല്‍ അപ്പ അനിയന് യുവഭാരതി രാമനാഥന്‍ എന്നാണു പേരിട്ടത്. അതുപോലെ സഹോദരിക്ക് കുടുംബ ദേവതയായ കാളിയുടെ പേര് ചേര്‍ത്ത് ജയശ്രീ ഹിമവാഹിനി എന്ന പേരും നല്‍കി". വിജയ് സേതുപതി പറയുന്നു.
Axact

Admin

Kattan Kappi Media Is Leading 24x7 Media In India

Post A Comment:

0 comments: