പുരുഷ വേശ്യാവൃത്തി കേരളത്തില്‍ വീണ്ടും സജീവമാകുന്നതായി റിപ്പോര്‍ട്ട്. രാത്രിയില്‍ ജോലി ചെയ്യുന്ന ടെക്കികളെ വീട്ടിലെത്തിക്കാനെന്ന പേരിലെത്തുന്ന പുരുഷന്‍മാരില്‍ പലരും പുരുഷ വേശ്യകളായി പ്രവര്‍ത്തിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

മെയില്‍ എസ്‌കോര്‍ട്ട് എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഈ ‘പുരുഷവാണിഭം’ കൊച്ചിക്ക് പുറമേ തിരുവനന്തപുരത്ത് കോവളത്തും കോഴിക്കോടുമെല്ലാം അരങ്ങേറുന്നതായിട്ടാണ് റിപ്പോര്‍ട്ട്.

ഓണ്‍ലൈന്‍ വഴിയും സോഷ്യല്‍മീഡിയയിലെ വിവിധ ഗ്രൂപ്പുകള്‍ വഴിയുമാണ് ഇത്തരം ശരീരവ്യാപാരം പൊടിപൊടിക്കുന്നത്. നക്ഷത്ര ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ഈ വ്യവസായത്തിന് മലയാളത്തിലുള്ള വിളിപേര്‍ ‘കൂത്താടി’ എന്നാണ്.

ആരോഗ്യവും സൗന്ദര്യവുമുള്ള പുരുഷന്മാര്‍ക്കാണ് ഡിമാന്‍ഡ് കൂടുതല്‍. 30 കഴിഞ്ഞ ചെറുപ്പക്കാര്‍ക്ക് ഡിമാന്റില്ല. കൗമാരം മുതല്‍ ഉള്ള ആണ്‍കുട്ടികള്‍ക്കാണ് വന്‍ ഡിമാന്റ്.

എയ്ഡ്‌സ് ഉള്‍പ്പെടെയുള്ള ലൈംഗിക രോഗങ്ങള്‍ ഇല്ലെന്ന സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാണ്. ബിസിനസ് ആവശ്യങ്ങള്‍ക്കായും വിനോദസഞ്ചാരത്തിനായും കേരളത്തിലെത്തുന്നവരാണ് ഇടപാടുകാരില്‍ കൂടുതലും.

ഐടി ഫീല്‍ഡില്‍ ജോലി നോക്കുന്നവരും ഇത്തരക്കാരെ തേടി പോകുന്നത് കുറവല്ല. പോക്കറ്റ് മണിക്കായി മെയില്‍ എസ്‌കോര്‍ട്ടിംഗിനായി പോകുന്ന കോളേജ് വിദ്യാര്‍ഥികളുടെ എണ്ണവും കുറവല്ല.

ഒരു രാത്രിക്ക് 5000 മുതല്‍ 10000 രൂപ വരെയാണ് പുരുഷന്മാര്‍ക്ക് നല്‍കുന്നത്. ഏജന്‍സിയുടെ കമ്മീഷന്‍ കഴിഞ്ഞാണിത്. ഇടപാടുകാര്‍ക്ക് ഇഷ്ടപ്പെട്ടാല്‍ ടിപ്പ് വേറെയും. കൊച്ചിയിലെ ഒരു തിയേറ്റര്‍ പരിസരത്തെ കോഫി ഹൗസ് ഇത്തരം മെയില്‍ എസ്‌കോര്‍ട്ടുകാരെ തപ്പാനെത്തുന്ന യുവതികളുടെ കേന്ദ്രമാണെന്നും റിപ്പോര്‍ട്ടുണ്ട്.

അതേസമയം ടൂറിസത്തിന്റേയും, ഹോട്ടല്‍ വ്യാപാരത്തിന്റേയും മറവില്‍ നടക്കുന്ന ഇത്തരം ബിസിനസുകള്‍ക്കു നേരെ നിയമപാലകരും കണ്ണടക്കുകയാണ്.
Axact

Admin

Kattan Kappi Media Is Leading 24x7 Media In India

Post A Comment:

0 comments: