കഞ്ചാവ് പുകയ്ക്കുന്നവരാണോ എന്ന് കണ്ടു പിടിക്കാനുള്ള  വിദ്യയുമായി മെല്‍ബണില്‍ നിന്നുള്ള ശാസ്ത്രജ്ഞര്‍.  കാല്‍മുട്ടുകള്‍ ചലിക്കുന്നതിനേക്കാള്‍ കൂടുതല്‍ തോളുകള്‍ ചലിപ്പിച്ചാണ് ഇങ്ങനെയുള്ളവര്‍ നടക്കുക എന്നാണു പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഇങ്ങനെയുള്ളവര്‍ നടക്കുമ്ബോള്‍ കാലുകള്‍ക്ക് വളവും കാണും എന്നും പഠനത്തില്‍ പറയുന്നു. അങ്ങനെയുള്ളവരുടെ നടത്തത്തില്‍ കാര്യമായ മാറ്റം കാണാന്‍ സാധിക്കും എന്നും പഠനത്തില്‍ പറയുന്നു.

ചലനവൈകല്യങ്ങള്‍ കണ്ടെത്തുന്നതില്‍ വിദഗ്ധരായവര്‍ക്ക് പോലും ചിലപ്പോഴൊക്കെ അതിസൂക്ഷ്മമായി നിരീക്ഷിച്ചാല്‍ മാത്രമേ ഇത്തരം വൈകല്യങ്ങള്‍ കണ്ടെത്താന്‍ സാധിക്കൂ. എന്നാല്‍ കൂടിയ അളവില്‍ കഞ്ചാവ് ഉപയോഗിക്കുന്നവരെ കണ്ടെത്താന്‍ താരതമ്യേന എളുപ്പമാണെന്നും പഠനം കണ്ടെത്തി.

കഞ്ചാവ് ഉപയോഗിക്കുന്ന 22 പേരെയും ഉപയോഗിക്കാത്ത 22 പേരെയുമാണ് ഇവര്‍ പഠനവിധേയനാക്കിയത്.
Axact

Admin

Kattan Kappi Media Is Leading 24x7 Media In India

Post A Comment:

0 comments: