വിദേശ മദ്യം സമർപ്പിച്ച് പ്രാർത്ഥിച്ചാൽ ആഗ്രഹങ്ങളെല്ലാം സാധിക്കുമോ ?  ആഗ്രഹങ്ങളെല്ലാം തീർച്ചായായും സാധിക്കുമെന്നാണ് ഡൽഹിയിലെ കുറേ ആളുകൾ പറയുന്നത്.

വിദേശ മദ്യം പ്രധാന വഴിപാടാകുന്ന ഡൽഹിയിലെ പുരാനാകിലയിലെ ഭൈരവ ബാബയുടെ അമ്പലത്തിലാണ്, ലോക പ്രശസ്തവും വിചിത്രവുമായ ഈ  ആചാരം നടക്കുന്നത്.

മദ്യം വഴിപാടായി സമർപ്പിച്ചാൽ ഏത് ആഗ്രഹവും ഭൈരവ ബാബ സാധിച്ചു തരുമെന്നാണ് വിശ്വാസം.

പൂക്കൾക്കൊപ്പം താലത്തിൽ മദ്യം വച്ചു കൊണ്ടു വരുന്ന അപൂർവ കാഴ്ച ഇവിടെ കാണാം. വഴിപാടായി നൽകുന്ന മദ്യം പൊട്ടിച്ച് അല്പം മദ്യം പൂജാരി ഭൈരവ ബാബയ്ക്ക് നേദിക്കുന്നു. ബാക്കി മദ്യം ഭക്തന് തിരികെ നൽകുന്നു.  ബാക്കി മദ്യം വീട്ടിൽ കൊണ്ടു പോയി കുടിച്ചു തീർക്കുകയോ, പുറത്തു കാത്തു നിൽക്കുന്ന മറ്റു ഭക്തന്മാർക്ക് വിതരണം ചെയ്യുകയോ ചെയ്യാം. ഇങ്ങനെ വിതരണം ചെയ്യുന്ന മദ്യം വാങ്ങാൻ ഗ്ലാസ്സുമായി നിരവധിയാളുകളാണ് അമ്പലത്തിന് പുറത്ത് കാത്തു നിൽക്കുന്നത്.

സ്ത്രീകളും കുട്ടികളുമടക്കം നിരവധിയാളുകളാണ്, മദ്യം നിവേദിച്ച് പുണ്യം നേടാൻ ഇവിടെയെത്തുന്നത്.  ശനിയും ഞായറും മറ്റ് അവധി ദിവസങ്ങളിലും വലിയ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്.

വീഡിയോ കാണാം

Axact

Admin

Kattan Kappi Media Is Leading 24x7 Media In India

Post A Comment:

0 comments: