ലോകത്തിലെ ഏറ്റവും സുന്ദരനായ കുതിരയെന്നു വിശേഷണമുള്ള ഫ്രഡറിക് എന്ന കുതിരയാണ് സോഷ്യൽ മീഡിയയിലെ താരമായ ആ കറുത്ത സുന്ദരൻ. അമേരിക്കയിലെ പിനാക്കിൽ  ഫ്രൈസെൻസ്  എന്ന ഫാമിലാണ് സോഷ്യൽ മീഡിയയിലെ താരമിപ്പോഴുള്ളത് .

തലയുടെ മുകൾ ഭാഗത്ത് നിന്നും കഴുത്ത് വരെയുള്ള നീണ്ട രോമങ്ങളും, മനോഹരമായ കറുപ്പ് നിറവുമാണ് ഫ്രഡറിക്കിനെ സുന്ദരനാക്കുന്നത്. പത്ത് വയസുകാരനായ ഫ്രഡറിക്കിനെ കാണാനും, പുറത്ത് കയറാനുമായി നിരവധിയാളുകളാണ് ദിവസവും ഫാമിലെത്തുന്നത് .

ഫ്രഡറിക്കിന്റെ പ്രകടനങ്ങൾ ഇതിനോടകം തന്നെ ഫേസ്ബുക്കിലും യൂട്യുബിലുമായി ഇരുപത് മില്യണിലധികം ആളുകൾ കണ്ടു കഴിഞ്ഞു. സ്വന്തമായി ഫേസ്ബുക്ക് പേജൂം, യൂട്യൂബ് ചാനലും , സോഷ്യൽ മീഡിയയിൽ ലക്ഷ കണക്കിന് ആർരാധകരും ഫ്രഡറിക്കിനുണ്ട് .

ഫ്രഡിർക് ആദ്യമായി അഭിനയിച്ച " ബിഹൈൻഡ് ദി ബ്യൂട്ടി " എന്ന സിനിമ ഈ വര്ഷം ഡിസംബറിൽ തീയേറ്ററുകളിൽ എത്തും.

Axact

Admin

Kattan Kappi Media Is Leading 24x7 Media In India

Post A Comment:

0 comments: