മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണ്. ഈ മുന്നറിയിപ്പ് സന്ദേശം എല്ലായിടത്തും കാണാറുണ്ട്. എന്നാല്‍ മദ്യത്തെക്കുറിച്ചുള്ള പഠനങ്ങള്‍, അത് നല്ലതാണെന്നും മോശമാണെന്നും പറഞ്ഞുവെക്കാറുണ്ട്. കാര്യങ്ങള്‍ അതൊക്കെയാണെങ്കിലും മദ്യം ഉപയോഗിക്കുന്നവര്‍ക്ക് പോലും അറിയാന്‍ പാടില്ലാത്ത രസകരമായ ചില വസ്തുതകളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം...
ചിലതരം മൗത്ത് വാഷുകളില്‍ ആല്‍ക്കഹോള്‍ ഘടകം കൂടുതലാണ്. അതായത് വൈനില്‍ അടങ്ങിയിട്ടുള്ളതിനേക്കാള്‍ ഇരട്ടി ആല്‍ക്കഹോള്‍ മൗത്ത് വാഷുകളില്‍ ഉണ്ട്.
2, ആല്‍ക്കഹോള്‍ ഫോബിയ...
ഒഴിഞ്ഞ മദ്യ ഗ്ലാസ് കാണുമ്ബോള്‍ ഭയം തോന്നുന്ന ഒരുതരം മാനസികപ്രശ്നമുണ്ട്. അതിനെ സെനോസില്ലികാഫോബിയ എന്നാണ് വിളിക്കുന്നത്.
3, ബ്രാന്‍ഡി എന്ന വാക്ക്...
നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കുന്ന ഒരുതരം വിദേശമദ്യമാണ് ബ്രാന്‍ഡി. ആ വാക്ക് ഉണ്ടായത് ഹോളണ്ടില്‍നിന്നാണ്. ചുട്ട വൈന്‍ എന്ന അര്‍ത്ഥം വരുന്ന ബ്രാന്‍ഡ്യൂജിന്‍ എന്ന ഡച്ച് വാക്കില്‍നിന്നാണ് ബ്രാന്‍ഡി എന്ന പദം ഉണ്ടായത്.
4, ബിയര്‍ ഒരു ശീതളപാനീയം...
2013 വരെ റഷ്യയില്‍ ബിയര്‍ ഒരു ശീതള പാനീയമായിരുന്നു. അതിനുശേഷമാണ് ബിയറിനെ ഒരു മദ്യമായി പരിഗണിച്ചുവരുന്നത്. അതുവരെ, വീട്ടിലെത്തുന്ന വിശിഷ്ടാതിഥികള്‍ക്ക് കുടിക്കാനായി നല്‍കിയിരുന്ന ശീതളപാനീയമായിരുന്നു ബിയര്‍.
5, മദ്യവും ആരോഗ്യവും...
മദ്യം ആരോഗ്യത്തിന് ഹാനികരമാണെന്നാണ് ഏവരും പറയാറുള്ളത്. എന്നാല്‍ ഓസ്ട്രിയയില്‍ നടത്തിയ പഠനം അനുസരിച്ച് മദ്യം മരണനിരക്ക് കുറയ്ക്കുമെന്നാണ് പറയുന്നത്. അതായത് മദ്യപാനികള്‍ക്ക്, മദ്യം കുടിക്കാത്തവരെ അപേക്ഷിച്ച് ആയുര്‍ദൈര്‍ഘ്യം കൂടുതലായിരിക്കും.
6, വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂളില്‍ മദ്യം നല്‍കും...
ചില യൂറോപ്യന്‍ രാജ്യങ്ങളിലാണ് ഈ ആചാരം നിലവിലുള്ളത്. മദ്യപിക്കാന്‍ താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് ചില യൂറോപ്യന്‍ രാജ്യങ്ങളിലെ സ്കൂളുകളില്‍ മദ്യം നല്‍കാറുള്ളത്.
7, മദ്യത്തിന് അടിമയാക്കുന്ന രോഗം...
ജപ്പാനില്‍ നടത്തിയ പഠനം അനുസരിച്ച് മദ്യത്തിന് അടിപ്പെടുന്ന ഓട്ടോ ബ്ര്യൂവറി സിന്‍ഡ്രോം എന്ന അവസ്ഥയ്ക്ക് കാരണം മനുഷ്യന്റെ കുടലില്‍ കാണപ്പെടുന്ന കാന്‍ഡിഡ ഈസ്റ്റ് അളവ് കൂടുന്നതാണ്.
8, വിസ്കിയും സുഗന്ധദ്രവ്യവും...
ആദ്യ കാലങ്ങളില്‍ സുഗന്ധദ്രവ്യങ്ങള്‍ ശുദ്ധീകരിക്കാനായി കണ്ടെത്തിയ പദാര്‍ത്ഥമായിരുന്നു വിസ്ക്കി. വന്‍കിടെ പെര്‍ഫ്യൂം കമ്ബനികളാണ് ഇവ ഉപയോഗിച്ചുതുടങ്ങിയത്. പിന്നീടാണ് ഇത് മദ്യമായി ഉപയോഗിക്കാന്‍ തുടങ്ങിയത്.
Source : Asianet
Post A Comment:
0 comments: