ചര്‍മത്തെ ബാധിയ്ക്കുന്ന ഘടകങ്ങള്‍ പലതുണ്ട്. ഇതില്‍ സൂര്യപ്രകാശം മുതല്‍ തെറ്റായ ചര്‍മസംരക്ഷണവും പാരമ്പര്യവും വരെ പെടും.
ചര്‍മസംരക്ഷണത്തിന് സ്വാഭാവികമായ അതായത് പ്രകൃതിദത്തമായ വഴികള്‍ പലതുണ്ട്. ഇവ ഒരിക്കലും പാര്‍ശ്വഫലങ്ങള്‍ നല്‍കുന്നില്ലെന്നതാണ് ഒരു വാസ്തവം.
ചര്‍മസംരക്ഷണത്തിന് ഉപയോഗിയ്ക്കുന്ന മാര്‍ഗങ്ങളിലൊന്നാണ് തൈരും ചെറുനാരങ്ങാനീരും. ഇവ രണ്ടും ചേരുമ്പോള്‍ ലഭിയ്ക്കുന്ന ഗുണങ്ങള്‍ പലതാണ്
ചെറുനാരങ്ങ സ്വാഭാവിക ബ്ലീച്ചിംഗ് ഗുണങ്ങളുള്ള ഒന്നാണ്. ഇതിലെ വൈറ്റമിന്‍ സിയും ചര്‍മത്തിന് ഏറെ ഗുണകരമാണ്. ഇതിലെ ആല്‍ഫ ഹൈഡ്രോക്‌സി ആസിഡും ചര്‍മത്തിന് ഗുണകരം തന്നെയാണ്.
തൈരും ചെറുനാരങ്ങാനീരും കലര്‍ത്തി മുഖത്ത് അടുപ്പിച്ചു പുരട്ടുന്നത് ചര്‍മത്തിന് വെളുപ്പു നല്‍കും. തൈരിലെ ലാക്ടിക് ആസിഡ്, ചെറുനാരങ്ങയിലെ ബ്ലീ്ച്ചിംഗ് ഗുണം എന്നിവയാണ് ഇതിനു കാരണമാകുന്നത്.
മുഖത്തുണ്ടാകുന്ന ചുളിവുകളും വരകളും വടുക്കളുമെല്ലാം അകറ്റാന്‍ തൈരും നാരങ്ങാനീരും കലര്‍ന്ന മിശ്രിതം സഹായിക്കുന്നു. ചര്‍മത്തിലെ ചുളിവുകള്‍ മാറ്റുന്നതു കൊണ്ടുതന്നെ ചര്‍മത്തിന് പ്രായക്കുറവു തോന്നാനും ഈ മിശ്രിതം സഹായിക്കുന്നു.
സൂര്യപ്രകാശം ഏറെ കൊള്ളുമ്പോള്‍ മുഖത്തുണ്ടാകുന്ന കറുത്ത കുത്തുകള്‍ക്കും കരുവാളിപ്പിനുമെല്ലാം നല്ലൊരു പരിഹാരമാണ് ഈ മിശ്രിതം.
ചര്‍മത്തിന് ഇലാസ്റ്റിസിറ്റി നല്‍കുന്ന കൊളാജന്‍ ഉല്‍പാദനത്തിന് ഏറെ ഗുണകരമാണ് തൈരും ചെറുനാരങ്ങാനീരും കലര്‍ന്ന മിശ്രിതം. ഇത് ചര്‍മത്തിന് ചെറുപ്പം നല്‍കും.
രണ്ടു ടേബിള്‍സ്പൂണ്‍ തൈര്, 3 ടേബിള്‍സ്പൂണ്‍ ചെറുനാരങ്ങാനീര് എന്നിവ കലര്‍ത്തി മുഖത്തു പുരട്ടാം. പുളിയുള്ള തൈരാണ് കൂടുതല്‍ നല്ലത്.
ഈ മിശ്രിതം മുഖത്തു പുരട്ടി മസാജ് ചെയ്ത് 20 മിനിറ്റു കഴിയുമ്പോള്‍ കഴുകിക്കളയാം. ഇതിനു ശേഷം മുഖത്ത് ഏതെങ്കിലും മോയിസ്ചറൈസിംഗ് ക്രീം തേയ്ക്കാം. ആഴ്ചയില്‍ രണ്ടുമൂന്നു ദിവസമെങ്കിലും ഇതാവര്‍ത്തിയ്ക്കാം.
ഈ മാസ്‌ക് രാത്രിയിലോ വൈകീട്ടോ ഇടുന്നതാണ് നല്ലത്. നാരങ്ങാനീരുള്ളതിനാല്‍ പുരട്ടിയ ശേഷം വെയിലത്തു പോയാല്‍ ചര്‍മത്തില്‍ കറുത്ത കുത്തുകളുണ്ടാകാന്‍ സാധ്യതയുണ്ട്.
Post A Comment:
0 comments: