മഞ്ഞ് പെയ്യുന്ന മീശപ്പുലിമലയില്‍ പോകുന്നത് കൊള്ളാം പക്ഷേ വൃത്തികേടാക്കരുത്; അഭ്യര്‍ത്ഥനയുമായി യുവതാരം ദുല്‍ഖര്‍ സല്മാന്. ഫേസ്ബുക് പോസ്റ്റിലൂടെയാണ് ദുല്‍ഖര്‍ സല്‍മാന്റെ അഭ്യര്‍ത്ഥന. മീശപ്പുലിമലയോ മറ്റേതെങ്കിലും സ്ഥലമോ ആകട്ടെ. പോകുന്നവര്‍ അവിടം വൃത്തിയായി സൂക്ഷിക്കാന്‍ ശ്രദ്ധിക്കണമെന്നും ദുല്‍ഖര്‍ പറയുന്നു. പ്ലാസ്റ്റികും മറ്റ് മാലിന്യങ്ങളും അവിടെ വലിച്ചെറിയരുതെന്നും ദുല്‍ഖര്‍ സല്‍മാന്‍ ഓര്‍മ്മിപ്പിക്കുന്നു. ഇത്തരം സ്ഥലങ്ങള്‍ നമ്മുടെ മക്കള്‍ക്കും അവരുടെ മക്കള്‍ക്കുമായി സംരക്ഷിക്കണമെന്നും ദുല്‍ഖര്‍ സല്മാന് ഫേസ്ബുക് പോസ്റ്റിലൂടെ ഓര്‍മ്മിപ്പിച്ചു.
ചാര്‍ളി എന്ന ഒറ്റ ചിത്രത്തിലൂടെയാണ് മീശപ്പുലിമല ശ്രദ്ധയാകര്‍ഷിക്കുന്നത്. ദുല്‍ഖര്‍ നായകനായ ചാര്‍ളിയിലെ ഒരു ഡയലോഗാണ് മീശപ്പുലിമലയെന്ന മനോഹരമായ ഭൂപ്രദേശത്തെ മലയാളിയുടെ മുന്നില്‍ അവതരിപ്പിച്ചത്.
"മീശപ്പുലിമലയില്‍ മഞ്ഞ് പെയ്യുന്നത് കണ്ടിട്ടുണ്ടോ" ?എന്നായിരുന്നു ചാര്‍ളിയില്‍ ദുല്‍ഖറിന്റെ ചോദ്യം.
ചോദ്യം ഹിറ്റായതിന് പിന്നാലെ സാഹസികയാത്ര ഇഷ്ടപ്പെടുന്നവരെല്ലാം മീശപ്പുലിമല തേടിയെത്തി. സഞ്ചാരികളുടെ ഒഴുക്ക് കൂടിയതോടെ പ്രദേശത്ത് മാലിന്യങ്ങളും പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. ഈ സാഹചര്യത്തിലാണ് മീശപ്പുലിമലയെ സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് യുവതാരം തന്നെ രംഗത്തെത്തിയത്.
Post A Comment:
0 comments: