പ്രേമത്തിലെ മേരിയുടെ കൂട്ടുകാരനായി അഭിനയിച്ച അൽത്താഫ് സംവിധാനം ചെയ്യുന്ന " ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള " എന്ന ചിത്രത്തിന്റെ പൂജ ഇന്ന് രാവിലെ കൊച്ചിയിൽ നടന്നു. ഞായറാഴ്ച രാവിലെ അഞ്ചുമന ദേവി ക്ഷേത്രത്തില്‍ നടന്ന പൂജാ ചടങ്ങില്‍ ലാല്‍ ഭദ്രദീപം കൊളുത്തി. സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ ക്ളാപ്പും ഛായാഗ്രാഹകന്‍ ജോമോന്‍ ടി ജോണ്‍ സ്വിച്ച് ഓണും ചെയ്ത് ചിത്രീകരണത്തിന് തുടക്കം കുറിച്ചു. ആക്ഷൻ ഹീറോ ബിജുവിന് ശേഷം പോളി ജുനിയര്‍ പിക്ചേഴ്സിന്റെ ബാനറില്‍ നിവിന്‍ പോളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ചിത്രത്തിന്റെ രചനയും സംവിധാനവും അല്‍ത്താഫ് നിര്‍വ്വഹിക്കും. തിരക്കഥ അല്‍ത്താഫും ജോര്‍ജ് കോരയും ചേര്‍ന്നാണ് എഴുതിയത്. ക്യാമറ മുകേഷ് മുരളീധരന്‍.
രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസിലൂടെ നായികയായെത്തിയ അഹാന കൃഷ്ണകുമാറാണ് ചിത്രത്തിലെ നായിക. ലാല്‍, സ്രിന്ദ, തുടങ്ങിയവരോടൊപ്പം പ്രേമം ടീമിലെ മിക്കവരും അഭിനയിക്കുന്നു.
നിവിന്‍ പോളി, കുഞ്ചാക്കോ ബോബന്‍, ലാല്‍, ബോബി സിന്‍ഹ, കൃഷ്ണകുമാര്‍, സൈജു കുറുപ്പ്, സിജു വില്‍സന്‍, ഷറഫുദ്ധീന്‍, കൃഷ്ണ ശങ്കര്‍, സംവിധായകരായ റോഷന്‍ ആന്‍ഡ്രൂസ്, സിദ്ധാര്‍ഥ് ശിവ, ശ്യാം പുഷ്കരന്‍,സംഗീത സംവിധായകന്‍ ബിജിബാല്‍, നിര്‍മ്മാതാക്കളായ ആന്റോ ജോസഫ് ,ആന്റണി പെരുമ്പാവൂര്‍, രഞ്ജിത്, ഛായാഗ്രാഹകന്‍ ജോമോന്‍ ടി ജോണ്‍, അല്‍ഫോണ്‍സ് പുത്രന്റെ പിതാവ് പുത്രന്‍ പോള്‍, ഡിക്സന്‍ പൊടുത്താസ്, ജയന്‍ മേനോന്‍, സുനില്‍ സിംഗ് തുടങ്ങി ചലച്ചിത്ര രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.
ചിത്രത്തിന്റെ ചിത്രീകരണം ഫോർട്ട് കൊച്ചിയിൽ പുരോഗമിക്കുന്നു
Post A Comment:
0 comments: