ആരാധകര്‍ക്ക് സല്‍മാന്റെ ദീപാവലി സമ്മാനം 'സല്‍മാന്‍ ടാക്കീസ്'; 150 രൂപയ്ക്ക് സിനിമ കാണാം, കുട്ടികള്‍ സൗജന്യ ടിക്ക റ്റ്  പ്രേക്ഷകർക്ക് കുറഞ്ഞ നിരക്കില്‍ സിനിമ കാണാന്‍ അവസരം ഒരുക്കാന്‍ തയാറാവുകയാണ് സല്‍മാന്‍ ഖാന്‍. ‘സല്‍മാന്‍ ടാക്കീസ്’ എന്ന ബ്രാന്റ് നെയിമില്‍ തീയറ്റര്‍ ശൃംഖല ആരംഭിക്കാന്‍ പോവുകയാണ് താരം. ഇന്ത്യയിലെ മെട്രോ നഗരങ്ങളില്‍ റിലീസ് സിനിമകള്‍ക്ക് തീയറ്ററുകള്‍ നാനൂറും അഞ്ഞൂറുമൊക്കെ ഈടാക്കുമ്പോള്‍ ‘സല്‍മാന്‍ ടാക്കീസി’ല്‍ 150 രൂപയ്ക്ക് സിനിമ കാണാനാവും, ഒപ്പം കുട്ടികള്‍ക്ക് സൗജന്യ ടിക്കറ്റും.

ഈ ദീപാവലിക്ക് ‘സല്‍മാന്‍ ടാക്കീസി’ന്റെ ആദ്യ ആറ് സ്‌ക്രീനുകളില്‍ പ്രദര്‍ശനം ആരംഭിക്കും. ഓരോ സ്‌ക്രീനുകളും സല്‍മാന്‍ നേരിട്ടെത്തിയാവും ഉദ്ഘാടനം ചെയ്യുക. അജയ് ദേവ്ഗണിന്റെ ‘ശിവായ്’, കരണ്‍ ജോഹറിന്റെ ‘ഏ ദില്‍ ഹേ മുഷ്‌കില്‍’ എന്നിവയാവും ഉദ്ഘാടന ചിത്രങ്ങള്‍.

ആദ്യഘട്ടമെന്ന നിലയില്‍ മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആറ് സിംഗിള്‍ സ്‌ക്രീനുകള്‍ തെരഞ്ഞെടുത്തിട്ടുണ്ട്. സംരംഭം വിജയകരമാണെങ്കില്‍ അടുത്ത വര്‍ഷം ഉത്തര്‍പ്രദേശിലേക്ക് കൂടി നീട്ടാനും സല്‍മാന് പദ്ധതിയുണ്ട്.
‘ജയ് ഹോ’ നേടിയ കളക്ഷന്‍ 138 കോടി രൂപയാണ്. ഒരു ടിക്കറ്റിന് 200 രൂപ വിലയുള്ളപ്പോഴായിരുന്നു അത്. പ്രവൃത്തിദിവസങ്ങളില്‍ 100 രൂപയുമായിരുന്നു ടിക്കറ്റ് നിരക്ക്. 138 കോടി എന്നത് ഒരു തുകയാണ്. പക്ഷേ അത്തരത്തില്‍ ലാഭം നേടുന്ന എത്ര സിനിമകളുണ്ടാവും? കൂടുതല്‍ പേര്‍ക്ക് സിനിമ കാണാനുള്ള അവസരമുണ്ടാക്കുകയാണ് ലാഭമാണെങ്കില്‍ വലിയ ലാഭവും പരാജയമാണെങ്കില്‍ അതിന്റെ ആഘാതം കുറയ്ക്കാനുമുള്ള മാര്‍ഗവുമാണി’തെന്ന് സല്‍മാന്‍ പറയുന്നു

കൂടുതൽ വാർത്തകൾക്കായി ലൈക്ക് ചെയ്യൂ

Axact

Admin

Kattan Kappi Media Is Leading 24x7 Media In India

Post A Comment:

0 comments: