ബോളിവുഡ് മുന്‍കാലനായിക ശ്രീദേവിയുടെ മകള്‍ ജാഹ്നവി കപൂർ സിനിമയിലേക്ക്. ബോളിവുഡ് ഏറെ കാത്തിരിക്കുന്ന ഷിദാത് എന്ന കരണ്‍ ജോഹര്‍ ചിത്രത്തില്‍ വരുണ്‍ ധവാന്റെ നായികയായി ജാഹ്നവി കപൂര്‍ എത്തുമെന്നാണ് കേൾക്കുന്നത്.
മുംബൈയില്‍ നടന്ന ചിത്രത്തിന്റെ സ്‌ക്രീനിംഗ് ടെസ്റ്റില്‍ ജാഹ്നവിയും എത്തിയിരുന്നു. പാപ്പരാസികളുടെ ക്യാമറയ്ക്ക് മുമ്പില്‍ കൗതുകമായതും ജാഹ്നവിയുടെ മുഖമായിരുന്നു. നീളമേറിയ ഗൗണുമിട്ടായിരുന്നു സ്‌ക്രീനിംഗില്‍ ജൗഹ്നവി പങ്കെടുത്തത്. ചിത്രത്തില്‍ നായികയുടെ അമ്മവേഷത്തില്‍ മാധുരി ദീക്ഷിത് എത്തുന്നു എന്നും വാർത്തകളുണ്ട്. അഭിഷേക് വര്‍മ സംവിധാനം ചെയ്യുന്ന സിനിമ 2017ല്‍ ചിത്രീകരണം ആരംഭിക്കും.
കൂടുതൽ വാർത്തകൾക്കായി ലൈക് ചെയ്യൂ
Post A Comment:
0 comments: