ക്രിസ്മസ് റിലീസായി സൂര്യയുടെ സിങ്കം സീരീസിലെ എസ് ത്രീ തിയറ്ററുകളിലെത്തുകയാണ്. സൂര്യയുടെ കരിയറിലെ ഏറ്റവും ഉയര്‍ന്ന ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണ് എസ് ത്രീ. ദൊരൈസസിങ്കം ഐപിഎസ് ആയി മൂന്നാം വട്ടം സൂര്യയെത്തുമ്പോള്‍ പ്രേക്ഷകര്‍ക്കായി വമ്പനൊരു സര്‍പ്രൈസ് സംവിധായകന്‍ ഹരി കരുതിവച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.
ബാഹുബലി നായകന്‍ പ്രഭാസ് സിങ്കം ത്രീയില്‍ അതിഥി റോളില്‍ എത്തുമെന്നാണ് അറിയുന്നത്. വിശാഖപട്ടണത്തും ആന്ധ്രയിലെ ചില ഉള്‍നാടന്‍ മേഖലകളിലും വിദേശത്തും നടക്കുന്ന അന്വേഷണമാണ് സിങ്കം ത്രീയുടെ ഉള്ളടക്കം. ആന്ധ്രയിലെ ഉന്നത പോലീസ് ഓഫീസറായി ടോളിവുഡ് സൂപ്പര്‍താരം സിങ്കം ത്രീയില്‍ എത്തുമെന്നാണ് വിവിധ മാധ്യമങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്
Post A Comment:
0 comments: