വാള്‍ഡ് ഡിസ്‌നിയുടെ പൈറേറ്റ്‌സ് ഓഫ് ദ കരീബിയന്‍ പരമ്പരയിലെ അഞ്ചാം ഭാഗo വരുന്നു. ചിത്രത്തിന്റെ ടീസര്‍ വാള്‍ഡ് ഡിസ്‌നി പുറത്തിറക്കിയിരിക്കുന്നു. സദാ മദ്യപിച്ച് നടക്കുന്ന കിറുക്കന്‍ കടല്‍ കൊള്ളക്കാരന്‍ ജാക്ക് സ്പാരോയായി ജോണി ടെപ്പ് വീണ്ടും എത്തുകയാണ്. പതിവ് പോലെ വില്‍ ടര്‍ണറായി ഒര്‍ലാന്റോ ബ്ലൂമുമുണ്ട് കൂട്ടിന്. മുന്‍ ഭാഗങ്ങളെപ്പോലെ തന്നെ സസ്‌പെന്‍സ് നിറഞ്ഞ ടീസറാണ് പൈറേറ്റ്‌സ് ഓഫ് ദ കരീബിയന്‍: ഡെഡ് മാന്‍ ടെല്‍ നോ ടേല്‍സിന്റേതും.
ടീസറിൽ ജാക്ക് സ്പാരോയെ കാണിക്കുന്നില്ല .എന്നാൽ ചിത്രത്തിലെ വില്ലനായ ക്യാപ്റ്റന്‍ സലാസറിനെ പരിചയപ്പെടുത്തുന്നുണ്ട്. മുന്‍ ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ ആരേയും ടീസറിൽ കാണിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. ജുവാചിം റോണിംഗും എസ്‌പെന്‍ സാന്റ് ബെര്‍ഗും സംവിധാനം ചെയ്യുന്ന ചിത്രം അടുത്ത വര്‍ഷമാണ് റിലീസ് ചെയ്യുക.
ടീസർ കാണാം
Post A Comment:
0 comments: