തെലുങ്ക് യുവതാരം നാഗചൈതന്യയുമായുള്ള വിവാഹവാര്‍ത്ത സ്ഥിരീകരിച്ച് നടി സമാന്ത. തങ്ങള്‍ ഒരുമിച്ച് നീങ്ങാന്‍ തീരുമാനിച്ചതായി സമാന്ത പറഞ്ഞു. സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്ത് വന്ന വിവാഹ തീയതികളെല്ലാം ഊഹാപോഹങ്ങള്‍ മാത്രമാണ്. ഇരു കുടുംബങ്ങളും വിവാഹ തീയതി തീരുമാനിച്ചിട്ടില്ല.
ഞങ്ങള്‍ പ്രണയത്തിലാണ്. വിവാഹം എപ്പോഴാണെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും സമാന്ത പറഞ്ഞു. ആരാണ് ആദ്യം പ്രണയം തുറന്ന് പറഞ്ഞതെന്ന് ഓര്‍ക്കുന്നില്ല. 2009ല്‍ താന്‍ പ്രണയം പറഞ്ഞപ്പോള്‍ നാഗചൈതന്യ മാനസികമായി തയ്യാറായിരുന്നില്ല. പിന്നീട് തന്നോട് നാഗചൈതന്യ പ്രണയാഭ്യര്‍ത്ഥന നടത്തിയപ്പോള്‍ താനും തയ്യാറായിരുന്നില്ല. പിന്നീട് എപ്പോഴോ തങ്ങള്‍ പ്രണയത്തിലാവുകയായിരുന്നെന്നും സമാന്ത പറഞ്ഞു.
ചേതന്‍ ഭഗത്തിന്റെ നോവലിനെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന ടു സ്‌റ്റേറ്റ്‌സ് എന്ന ചിത്രത്തില്‍ ഇരുവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. പ്രേമത്തിന്റെ തെലുങ്ക് പതിപ്പാണ് നാഗചൈതന്യയുടെ പുതിയ ചിത്രം.
Post A Comment:
0 comments: