ആമീര്‍ ഖാന്‍ പ്രധാന വേഷത്തിലെത്തുന്ന ദംഗലിലെ ആദ്യഗാനം പുറത്തിറങ്ങി. 'ഹാനികാരക് ബാപ്പു' എന്ന് തുടങ്ങുന്ന ഗാനത്തില്‍ കര്‍ക്കശക്കാരനായ അച്ഛനായിട്ടാണ് ആമിര്‍ പ്രത്യക്ഷപ്പെടുന്നത്. തന്റെ പെൺമക്കളെ ഗുസ്തിക്കാരികളാക്കാന്‍ കഠിനമായ പരിശീലനത്തിന് തള്ളിവിടുന്നതാണ് പാട്ടിന്റെ പ്രമേയം. അമിത് ഭട്ടാചാര്യ എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് പ്രീതമാണ്.
ഇന്ത്യയ്ക്കുവേണ്ടി കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നേടിയ ഗീത ഫൊഗട്ട്, ബബിത എന്നിവരുടെ അച്ഛനായ ഗുസ്തിക്കാരൻ മഹാവീര്‍ ഫൊഗട്ടായാണ് ആമിര്‍ ചിത്രത്തിൽ എത്തുന്നത്. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സാക്ഷി തന്‍വര്‍, ഫാത്തിമാ സനാ ഷേഖ്, സാനിയ മല്‍ഹോത്ര എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു. ചിത്രത്തിലെ ആമിറിന്റെ രൂപമാറ്റം വലിയ ചര്‍ച്ചയായിരുന്നു. ഗുസ്തിക്കാരന്റെ വാർധക്യാലം അവതരിപ്പിക്കാനായി ആമിര്‍ തന്റെ ശരീരഭാരം 91 കിലോ ആയി ഉയര്‍ത്തിയിരുന്നു. ചിത്രം ഡിസംബറില്‍ പുറത്തിറങ്ങും.
Post A Comment:
0 comments: