ഹോളിവുഡ് ത്രില്ലറായ ഡോണ്ട് ബ്രീത്ത് തമിഴിൽ റീമേക്കിനൊരുങ്ങുന്നു. സ്റ്റീഫൻ ലാങ് നായകനായി എത്തിയ അന്ധനായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സൂപ്പർ താരം വിക്രമാണ്. തമിഴിലെ ഒരു പ്രമുഖ ബാനർ ഈ ചിത്രത്തിന്റെ റീമേക്ക് അവകാശം ഏറ്റെടുത്തു കഴിഞ്ഞു. കഥാപാത്രത്തിനോട് സാദൃശ്യം പുലര്‍ത്താന്‍ വിക്രം പ്രത്യേക വര്‍ക്ക് ഔട്ട് തുടങ്ങി കഴിഞ്ഞു. പ്രത്യേക ഡയറ്റും താരം നടത്തുന്നുണ്ട്. സാൾട്ട് ആൻഡ് പെപ്പർ ലുക്കിലാകും വിക്രം എത്തുക. ആരാകും ചിത്രം സംവിധാനം ചെയ്യുക എന്നത് വെളിപ്പെടുത്തിയിട്ടില്ല.
മൂന്നുപേർ അടങ്ങുന്ന മോഷണസംഘം അന്ധനും ധനികനുമായ വൃദ്ധന്റെ വീട്ടിൽ മോഷ്ടിക്കാൻ കയറുന്നു. തുടർന്നുണ്ടാകുന്ന ഭീതിജനകമായ സംഭവവികാസങ്ങളാണ് ഡോണ്ട് ബ്രീത്ത് എന്ന ചിത്രം പറയുന്നത്. ഫെഡെ അല്‍വാരസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഫെഡെ അല്‍വാരസ്,റോഡോ സായേജസ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ എഴുതിയിരിക്കുന്നു.
Post A Comment:
0 comments: