ശ്രീകുമാര്‍ മേനോന്‍ സിനിമാ സംവിധാനത്തിലേക്ക് കടക്കുന്ന ഒടിയനില്‍ മോഹന്‍ലാലിനൊപ്പം മഞ്ജു ഉണ്ടാകില്ലെന്ന സൂചനകളായിരുന്നു ഉയര്‍ന്നത്. എന്നാല്‍ അഭ്യൂഹങ്ങളെല്ലാം അവസാനിപ്പിച്ച് ശ്രീകുമാര്‍ മേനോന്‍ തന്നെ അക്കാര്യം വ്യക്തമാക്കി. ഒടിയനില്‍ മഞ്ജു തന്നെ മോഹന്‍ലാലിന്റെ നായിക. പരസ്യ സംവിധായകനായിരുന്ന ശ്രീകുമാര്‍ മേനോന്റെ സിനിമാ രംഗത്തേക്കുള്ള പ്രവേശനം തടഞ്ഞിരുന്നത് ദിലീപ് ആണെന്നായിരുന്നു വാര്‍ത്തകള്‍.
തന്നെ കുടുക്കിയതിന് പിന്നില്‍ ശ്രീകുമാര്‍ മേനോന്റെ സാന്നിധ്യമുണ്ടെന്നും, മഞ്ജുവും ശ്രീകുമാര്‍ മേനോനും തമ്മിലുള്ള ബന്ധം സംശയാസ്പദമാണെന്നും ദിലീപും കൂട്ടരും ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഒടിയനില്‍ നിന്നും മഞ്ജുവിനെ ഒഴിവാക്കിയെന്നുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്. കല്യാണ്‍ ജുവല്ലേഴ്‌സിന്റെ പരസ്യത്തിലൂടെ മഞ്ജു വാര്യരെ തിരികെ കൊണ്ടുവന്നത് ശ്രീകുമാര്‍ മേനോനായിരുന്നു. മഞ്ജുവാര്യരെ വീണ്ടും ഉയര്‍ത്തിക്കൊണ്ടുവന്ന് ദിലീപിന്റെ നീക്കങ്ങളെ പ്രതിരോധിക്കാനായിരുന്നു ശ്രീകുമാര്‍ മേനോന്റെ ശ്രമങ്ങളെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു
Post A Comment:
0 comments: