മമ്മൂട്ടിയുടെ ദേഷ്യത്തെ കുറിച്ച് ഇതിനോടകം പലരും സംസാരിച്ചു കഴിഞ്ഞതാണ്. വാപ്പച്ചിയ്ക്ക് അദ്ദേഹത്തില്‍ ഇഷ്ടപ്പെടാത്തത് അദ്ദേഹത്തിന്റെ ദേഷ്യമാണ് എന്നും അത് മാത്രമാണ് താന്‍ പിന്തുടരാത്തത് എന്നും മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ പോലും പറഞ്ഞു. വാപ്പച്ചി വിചാരിച്ചിട്ടും ആ സ്വഭാവം മാറ്റാന്‍ കഴിഞ്ഞില്ല എന്നാണ് ഒരു അഭിമുഖത്തില്‍ ദുല്‍ഖര്‍ പറഞ്ഞത്. ഇപ്പോഴിതാ മെഗാസ്റ്റാറും പറയുന്നു, ആ സ്വഭാവം മാറ്റാന്‍ എനിക്ക് കഴിയില്ല എന്ന്.
എംബിബിഎസ് വിദ്യാര്‍ത്ഥികളുടെ ബിരുദദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മമ്മൂട്ടി. മമ്മൂട്ടി വളരെ വിനയനും ശാന്ത സ്വഭാവക്കാരനുമാണെന്ന് അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞത് തിരുത്തിക്കൊണ്ടാണ് മെഗാസ്റ്റാര്‍ സംസാരിച്ചത്.
Post A Comment:
0 comments: