വൈഷ്ണവ് ഗിരിഷെന്‍റെ നെറുകയില്‍ ഒരു പൊന്‍ വൂവല്‍ കൂടി . ആലാപനശൈലിയിലൂടെ ഇന്ത്യക്കാരുടെ ഹൃദയം കീഴടക്കുകയും, കിങ് ഖാനായ ഷാരൂഖ് ഖാനെ എടുത്തു ഉയര്‍ത്തുകയും, സ്വപ്‌നതുല്യമായ ഒട്ടെറെ നേട്ടങ്ങളള്‍ കൈവരിച്ച വൈഷ്ണവ് ഗിരിഷെന്ന മലയാളി ബാലന്‍. ഇന്ത്യന്‍ സംഗീത ഇതിഹാസം ഏ.ആര്‍. റഹ്മാനൊപ്പം അപൂര്‍വ്വ അവസരമാണ് ഈ സൂപ്പര്‍ സിംഗറിനെ തേടി എത്തിയിരിക്കുന്നത്.
ഓരോ ഇന്ത്യക്കാരന്റെയും അഭിമാനവും സ്വകാര്യ അഹങ്കാരവുമാണ് ഏ.ആര്‍. റഹ്മാന്‍ എന്ന സംഗീത ഇതിഹാസം. അദ്ദേഹത്തിനൊപ്പം പാടാനോ, വേദി പങ്കിടാനോ കഴിഞ്ഞിരുന്നെങ്കില്‍ എന്നു സ്വപ്‌നം കാണാത്ത ഗായകര്‍ ഇന്ത്യയില്‍ഉണ്ടാകില്ല . സ്വപ്‌നസദൃശ്യമായ ആ നേട്ടത്തിന്റെ പടിവാതിക്കലെത്തി നില്‍ക്കുകയാണ് ഈ മിന്നും താരം. മെർസലിന്റെ പ്രചാരണാര്‍ത്ഥം സംഘടിപ്പിക്കുന്ന പരിപാടിയിലാണ് ഏ.ആര്‍. റഹ്മാനും ഇളയ ദളപതി വിജയിക്കുമൊപ്പം വൈഷ്ണവ് ഗിരീഷ് സംഗീത വിരുന്ന് ഒരുക്കുന്നത്. ചലച്ചിത്ര സംഗീത ജീവിതത്തില്‍ കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാക്കുന്ന ഏ.ആര്‍. റഹ്മാനെയും വിജയ് യെയും ആദരിക്കുന്ന ചടങ്ങ്് കൂടിയാകും ഇത്
Post A Comment:
0 comments: