തെന്നിന്ത്യയിലെ ഏറ്റവും പ്രൊഫഷണലായ നടിയാണ് ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നറിയപ്പെടുന്ന നയന്‍താര. അഭിനയിച്ച മിക്ക സിനിമകളും ബോക്‌സ് ഓഫീയിലെ ഹിറ്റുകളാണ് . എന്നാല്‍, ചിത്രത്തിന്റെ പ്രോമോഷന് വേണ്ടി ഒചു ചടങ്ങിലും പങ്കെടുക്കില്ല എന്ന് താരം മുന്‍പ് വെളിപ്പെടുത്തിയിരുന്നു. ഇത് വലിയ വിവാദമായിരുന്നു. അഞ്ച് വര്‍ഷമായി മാറ്റാതിരുന്ന താരത്തിന്റെ ഈ നിലപാട് ഇപ്പോള്‍ തിരുത്തിയിരിക്കുകയാണ്.

അറം എന്ന പുതിയ ചിത്രത്തിന് വേണ്ടിയാണ് നയന്‍താര പ്രമോഷനില്‍ പങ്കെടുക്കില്ലെന്ന തീരുമാനം മാറ്റിയത്.വ്യക്തിജീവിതത്തിലെ തിരിച്ചടികളും വിവാദങ്ങളും വലിച്ചിഴച്ച് ചാനല്‍ അഭിമുഖങ്ങളും ഷോകളും ചടങ്ങുകളും ലക്ഷ്യത്തില്‍ നിന്ന് വഴിമാറുമെന്നതിനാലാണ് നയന്‍സ് അഞ്ച് വര്‍ഷമായി ഇത്തരമൊരു കടുത്ത നിലപാട് സ്വീകരിച്ചിരിക്കുന്നത്. പ്രഭുദേവയുമായുള്ള പ്രണയത്തകര്‍ച്ചയ്ക്ക് പിന്നാലെ സിനിമയിലേക്കുള്ള രണ്ടാം വരവിലാണ് ചാനല്‍ അഭിമുഖങ്ങളും സിനിമാ പ്രചരണ ചടങ്ങുകളും ഒഴിവാക്കാനുള്ള താരത്തിന്റെ തീരുമാനം. എന്നാല്‍ അവാര്‍ഡ് നിശകളില്‍ നിന്ന് നയന്‍സ് വിട്ടുനില്‍ക്കാറില്ല. ആറ്റ്‌ലി സംവിധാനം ചെയ്ത രാജാ റാണി എന്ന ചിത്രത്തിനായാണ് നയന്‍താര ഒടുവില്‍ ചാനല്‍ പ്രമോഷനിലെത്തിയത്.

നയന്‍താര ജില്ലാ കലക്ടറുടെ റോളിലെത്തുന്ന സിനിമ ഗോപി നൈനാര്‍ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. കാക്കമുട്ടൈ ഫെയിം വിഗ്‌നേഷും രമേശും ഈ ചിത്രത്തിലെ കഥാപാത്രങ്ങളാണ്. ഓം പ്രകാശാണ് ക്യാമറ. തമിഴ്‌നാട്ടിലെ കര്‍ഷക പ്രക്ഷോഭവും വരള്‍ച്ചയും പ്രമേയമാകുന്ന സിനിമയില്‍ കര്‍ഷകര്‍ക്കൊപ്പം നിലയുറപ്പിക്കുന്ന കഥാപാത്രമായാണ് നയന്‍സ് എത്തുന്നത്. ഇത്തരമൊരു സാമൂഹിക വിഷയം കൈകാര്യം ചെയ്യുന്ന സിനിമ എന്ന നിലയ്ക്കാണ് സ്വാതന്ത്ര്യ ദിനത്തില്‍ സണ്‍ ടിവിയില്‍ സിനിമയുടെ പ്രമോഷന് വേണ്ടി നയന്‍താര പങ്കെടുത്തത്.  സംസ്ഥാനത്ത് കര്‍ഷകര്‍ വലിയ പ്രക്ഷോഭം നയിക്കുന്ന സമയത്ത് എത്തുന്ന ചിത്രം ചര്‍ച്ചയാകുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെയും പ്രതീക്ഷ.

Axact

Admin

Kattan Kappi Media Is Leading 24x7 Media In India

Post A Comment:

0 comments: