സിനിമ ഹിറ്റായാല്‍ താന്‍ രണ്ട് പെഗ്ഗ് കഴിക്കുമെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് വിദ്യാ ബാലന്‍. ഭര്‍ത്താവിന്റെ അനുവാദത്തോടെയാണിതെന്നും താരം വ്യക്തമാക്കി. ഒരു ഇംഗ്ലീഷ് മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് വിദ്യാ ബാലന്‍ അവരുടെ ചില സ്വകാര്യതകള്‍ പങ്കുവെച്ചത്.ഓരോ സിനിമയുടെ ചിത്രീകരണം കഴിയുമ്പോഴും ആഘോഷങ്ങള്‍ ഉണ്ടാകും. സിനിമയില്‍ കിട്ടുന്ന അവസരങ്ങളെല്ലാം വാരിക്കൂട്ടി അഭിനയിക്കുന്ന സ്വഭാവം തനിക്കില്ലെന്നും വിദ്യ വ്യക്തമാക്കി.കഥ ഇഷ്ടപ്പെട്ടാല്‍ മാത്രമേ കാള്‍ഷീറ്റ് കൊടുക്കു.അഭിനയത്തിന് പുറമേ എഴുതുകയും ചെയ്യുമെന്നും വിദ്യ വെളിപ്പെടുത്തി.എന്നാല്‍ കഥകളൊന്നും ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. എഴുതിയ സൃഷ്ടികള്‍ നല്ല സുഹൃത്തിനെ പോലെയാണ്.
സമയം ഇല്ലാത്തതിനാല്‍ ഇപ്പോള്‍ എഴുതാറില്ലെന്നും താരം കൂട്ടിചേര്‍ത്തു.സിനിമ കണ്ട് രസിക്കുന്ന പ്രേക്ഷകര്‍ക്ക് നടിമാരെ കുറിച്ച് മതിപ്പില്ല, അത് തന്നെ വിഷമിപ്പിക്കുന്നുണ്ടെന്നും വിദ്യാബാലന്‍ പറയുന്നു. നടിമാര്‍ എന്ന് കേള്‍ക്കുമ്പോള്‍ എല്ലാവരുടെയും മനസില്‍ അവജ്ഞാ പൂര്‍വമായ ധാരണയാണ്. ഒരു നടിയുടെ ജീവിതം എത്രത്തോളം പരിതാപകരമാണെന്ന് അറിയാന്‍ സില്‍ക്ക് സ്മിതയായി താന്‍ അഭിനയിച്ച ഡേര്‍ട്ടി പിക്ച്ചര്‍ കണ്ടാല്‍ മതിയെന്നും വിദ്യാബാലന്‍ പറഞ്ഞു. തെന്നിന്ത്യക്കാരിയെന്ന നിലയ്ക്ക് സില്‍ക്ക് സ്മിതയുടെ എല്ലാ സിനിമകളും കണ്ടിട്ടുണ്ടെന്നും വളരെ വ്യത്യസ്തമായ അഭിനയമാണ് അവരുടേതെന്നും താരം അഭിപ്രായപ്പെട്ടു
Post A Comment:
0 comments: