ഫേസ്ബുക്കില്‍ റെക്കോര്‍ഡ് ഫോളോവേഴ്സുമായി യുവനടന്‍ ദുല്‍ഖര്‍ സല്‍മാന്‍. 50 ലക്ഷം ആള്‍ക്കാരാണ് ദുല്‍ഖറിനെ ഫേസ്ബുക്കില്‍ ഫോളോ ചെയ്യുന്നത്. ആദ്യമായി 50 ലക്ഷം ഫോളോവേഴ്സ് സ്വന്തമാക്കുന്ന മലയാള നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. രണ്ടാംസ്ഥാനത്തുള്ള നിവിന്‍ പോളിക്ക് 45.8 ലക്ഷവും മൂന്നാംസ്ഥാനത്തുള്ള മോഹന്‍ലാലിന് 44.15 ലക്ഷവും ഫോളോവേഴ്‌സുണ്ട്

നടന്മാരില്‍ നാലാമതുള്ള മമ്മൂട്ടിക്ക് 36.9 ലക്ഷം ലൈക്കുകളാണ് ഫേസ്ബുക്ക് പേജില്‍ ഉള്ളത്. മറ്റ് സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളിലും ദുല്‍ഖറിന് ആരാധക ബാഹുല്യമുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ 15 ലക്ഷം ഫോളോവേഴ്‌സും ട്വിറ്ററില്‍ 8.8 ലക്ഷം ഫോളോവേഴ്‌സുമുണ്ട് ഡിക്യുവിന്.

എന്നാല്‍ ഫോളോവേഴ്‌സിന്റെ കാര്യത്തില്‍ നടിമാര്‍ തന്നെയാണ് മുന്നില്‍. മലയാളതാരങ്ങളില്‍ ഫേസ്ബുക്കില്‍ ഏറ്റവുമധികം ലൈക്കുകളുള്ളത് മിയയ്ക്കാണ്. ഒറു കോടിയില്‍പ്പരം ആരാധകരാണ് മിയയുടെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്തിരിക്കുന്നത്. നസ്രിയയ്ക്ക് 77 ലക്ഷവും അമല പോളിന് 57 ലക്ഷവും കീര്‍ത്തി സുരേഷിന് 55 ലക്ഷവും ലൈക്കുകളുണ്ട് ഫേസ്ബുക്കില്‍
Axact

Admin

Kattan Kappi Media Is Leading 24x7 Media In India

Post A Comment:

0 comments: