എല്ലായിടത്തും സ്ത്രീകള്‍ ചൂഷണങ്ങള്‍ക്ക് ഇരയാകുന്നുണ്ടെന്നും താനും ഒരു പാട് സഹിച്ചിട്ടുണ്ടെന്നും നടി നൈല ഉഷ. എല്ലാ തൊഴില്‍മേഖലയിലും സ്ത്രീകള്‍ ചൂഷണങ്ങള്‍ക്ക് ഇരയാകുന്നുണ്ട് തന്റെ കുട്ടികാലത്ത് െ്രെപവറ്റ് ബസ്സിലെ കമ്പിയില്‍ തൂങ്ങിനിന്ന് സ്‌കൂളിലേക്കുള്ള യാത്രയ്ക്കിടയില്‍ ഒരുപാട് തോണ്ടലും തലോടലും താനും സഹിച്ചിട്ടുണ്ടെന്നും നൈല ഉഷ വ്യക്തമാക്കി.

റോഡരികിലെ കമന്റടിയും ചൂളമടിയും കേട്ടിട്ടില്ലെന്ന് നടിച്ചിട്ടുമുണ്ട്. എതൊരു തൊഴില്‍മേഖലയിലും സ്ത്രികള്‍ ചൂഷണങ്ങള്‍ക്ക് ഇരയാകുന്നുണ്ടെന്നും അവര്‍ പറഞ്ഞു. കേരളത്തില്‍ മാത്രല്ല ലോകത്ത് എല്ലായിടത്തും ഇത്തരത്തിലുള്ള പ്രശനങ്ങള്‍ ഉണ്ടെന്നും എല്ലാ മനുഷ്യരിലും തെറ്റ് ചെയ്യാനുള്ള ആശ്രഹവുമുണ്ട്. ശക്തമായ നിയമങ്ങളിലൂടെ മാത്രമേ ഇതിനെ തടയിടാന്‍ സാധിക്കുകയുള്ളുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ലക്ഷക്കണക്കിന് മലയാളികള്‍ താമസിക്കുന്ന ദുബായില്‍ ഇത്തതത്തിലൊരു പ്രശവും ഇല്ലെന്ന് അവര്‍ പറഞ്ഞു. എതു പാതിരാത്രിക്കുപോലും സ്ത്രീകള്‍ക്ക് ധൈര്യമായി പുറത്തിറങ്ങാമെന്നും ഒരു ആക്രമണവും ഉണ്ടാകറില്ലെന്നും അവര്‍ വ്യക്തമാക്കി. അവിടുത്തെ നിയമങ്ങള്‍ കര്‍ശനവും ശക്തവുമാണെന്നതാണ് അതിന്റെ പ്രത്യേകതയെന്നും കൂട്ടിച്ചേര്‍ത്തു

ദുബായിയലെ എഫ്എം റേഡിയോയില്‍ ജോലി ചെയ്യുന്ന നൈല ഉഷ മമ്മൂട്ടി ചിത്രമായ കുഞ്ഞനന്തന്റെ കടയിലെ നായിക ആയിരുന്നു. പിന്നീട് മമ്മൂട്ടിയുടെ തന്നെ ഫയര്‍മാന്‍ എന്ന ചിത്രത്തിലും നൈല മികച്ച വേഷം ചെയ്തു. പുണ്യാളന്‍ അഗര്‍ബത്തീസ്, ഗ്യാങ്ങ്സ്റ്റര്‍ തുടങ്ങിയ സിനിമകളിലും നൈല അഭിനയിച്ചിട്ടുണ്ട്.
Axact

Admin

Kattan Kappi Media Is Leading 24x7 Media In India

Post A Comment:

0 comments: