മലയാള സിനിമയിലെ പല താരങ്ങളും സിനിമയിലേക്ക് എത്തിയത് മിമിക്രി വേദികളിലൂടെയാണ്. തമാശകള്‍ കൊണ്ട് ചിരിപ്പിക്കാനും അതേസമയം തന്നെ അഭിനയ മികവുകൊണ്ട് കരയിപ്പിക്കാനും കഴിയുന്ന ഒരു അതുല്യ പ്രതിഭയാണ് സലിം കുമാർ. അദ്ദേഹത്തിൻറെ കരിയറില്‍ ആഗസ്റ്റ് 18 വലിയൊരു ദിവസമാണ്. സലിം കുമാര്‍ തിരക്കഥയെഴുതി അഭിനയവും സംഭഷാണവും സംവിധാനവും ചെയ്ത ‘കറുത്ത ജൂതന്‍’ എന്ന സിനിമ റിലീസ് ചെയ്യുന്ന ദിവസമാണ് ആഗസ്റ്റ് 18. എന്നാൽ താരത്തെ കുറിച്ച് ഒരുപാട് പറയാനുണ്ടെന്ന് പറഞ്ഞ് നടന്‍ ജയസൂര്യ രംഗത്തെത്തിയിരിക്കുകയാണ്.മിമിക്രിയിലൂടെയാണ് ജയസൂര്യയും സിനിമയിലേക്കെത്തിയത്. അതിനിടെ നാളെ റിലീസ് ചെയ്യുന്ന കറുത്ത ജൂതന് ആശംസകളുമായിട്ടാണ് ജയസൂര്യ ഫേസ്ബുക്കിലൂടെ രംഗത്തെത്തിയത്.
സലീമേട്ടനുമായുള്ള ബന്ധത്തെ കുറിച്ച് ഒരുപാട് പറയാനുണ്ട്. ഈ ഫ്‌ളാഷ് ബാക്കുകള്‍ എന്നും ഒരു നീണ്ട് പോവുന്നത് കൊണ്ട് അത്രയും പറയുന്നില്ല.ഞാന്‍ അടുത്ത് പരിചയപ്പെട്ട, എനിയ്ക്ക് ആദ്യമായി മിമിക്രിക്ക് 35 രൂപ പ്രതിഫലം തന്ന എന്റെ ആദ്യ ഗുരുവാണ് സലീം കുമാര്‍.ആ മിമിക്രിക്കാരനില്‍ നിന്ന് സലീമേട്ടന്‍ മികച്ച നടനുള്ള നാഷണല്‍ അവാര്‍ഡ് വാങ്ങിയിരിക്കുന്നു. ഇന്നിതാ ‘കറുത്ത ജൂതന്‍’ എന്ന സിനിമയക്ക് കഥയും, തിരക്കഥയും, സംഭാഷണവും, രചിച്ച് അത് സംവിധാനവും ചെയ്തിരിയ്ക്കുന്നു. ഈ വര്‍ഷത്തെ നല്ല കഥയ്ക്കുള്ള കേരള സംസ്ഥാന അവാര്‍ഡും ഈ ചിത്രത്തിന് തന്നെയാണ്.അഭിമാനം തോന്നുന്നു സലീമേട്ടോ…. ഈ മാസം 18 ന് റിലീസ് ചെയ്യാന്‍ പോകുന്ന ‘കറുത്ത ജൂതന്’ വേണ്ടി ഞങ്ങള്‍ കാത്തിരിയ്ക്കുന്നു എന്നും ജയസൂര്യ പറയുന്നു.ഇനിയും ഇതുപോലെയുള്ള മികച്ച ചിത്രങ്ങള്‍ സലീമേട്ടന് സംവിധാനം ചെയ്യാന്‍ കഴിയട്ടെ. എന്ന് അതില്‍ എല്ലാം നായകനായി അഭിനിയക്കാന്‍ പോകുന്ന സലീമേട്ടന്റെ സ്വന്തം ജയസൂര്യ.നടന്‍ സലീം കുമാര്‍ തിരക്കഥ, സംഭാഷണം, അഭിനയം, സംവിധാനം എന്നിങ്ങനെ തനിക്കുള്ള കഴിവുകളെല്ലാം പുറത്തെടുത്തിരിക്കുന്ന സിനിമയാണ് കറുത്ത ജൂതന്‍.
സലീം കുമാറിന് കഴിഞ്ഞ വര്‍ഷത്തെ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടി കൊടുത്ത സിനിമയായിരുന്നു കറുത്ത ജൂതന്‍. കേരളത്തിലെ ജനത ഇനിയും അറിയാന്‍ ബാക്കി നില്‍ക്കുന്ന മൂന്ന് കഥകളാണ് ചിത്രത്തിലൂടെ പറയുന്നത്.കറുത്ത ജൂതന്‍ ഒരു അവാര്‍ഡ് സിനിമയല്ലെന്നും സാധാരണക്കാരന് മനസിലാവുന്ന ഒരു ചിത്രമായിരിക്കുമെന്നും മുമ്പ് സലീം കുമാര്‍ സിനിമയെ കുറിച്ച് പറഞ്ഞിരുന്നു. കുടുബ പശ്ചാതലത്തിലൊരിക്കിയിരിക്കുന്ന സിനിമയാണ് കറുത്ത ജൂതന്‍.
Post A Comment:
0 comments: