വ്യക്തമായ നിലപാടുകളും അഭിപ്രായങ്ങളും തുറന്ന് പറയാന്‍ മടി ഇല്ലാത്ത മലയാള സിനിമയിലെ താരങ്ങളില്‍ ഒരളാണ് പൃഥ്വിരാജ്. തന്റെ കട്ടികൂടിയ ഇംഗ്ലീഷ് ആരാധകര്‍ക്കു മനസിലാകാതെ വരുന്നുണ്ടെങ്കില്‍ അത് തന്റെ തെറ്റെന്ന വിശദീകരണവുമായാണ് നടന്‍ പൃഥിരാജ് രംഗത്തെത്തിയിരിക്കുന്നത്. പലപ്പോഴും താരം ട്രോളുകള്‍ക്ക് വിധേയനാകാറുണ്ട്. ഫേസ് ബുക്കിലെ താരത്തിന്റെ പോസ്റ്റുകളാണ് ട്രോളന്‍മാര്‍ കളിയാക്കികൊണ്ട് ആയുധമാക്കുന്നത്. പോസ്റ്റിലെ പലവാക്കുകളും ആര്‍ക്കും മനസിലാകാറില്ലെന്ന പരാതി പലതവണ ഉയര്‍ന്നുവന്നിട്ടുണ്ട്.
എത്ര ട്രോളിയാലും തന്റെ ഇംഗ്ലീഷിന്റെ സ്റ്റാന്റേര്‍ഡ് കുറയ്ക്കാന്‍ താരം തയ്യാറാവുകയുമില്ല. ഇതിലും കടുകട്ടിയായ വാക്കുകളുമായാകും അടുത്ത പോസ്റ്റ് ഇടുക. അതേസമയം, തന്നെ ട്രോളുന്നവരോട് താരം പറയുന്നത് ട്രോളുകളെ താന്‍ ഇഷ്ടപ്പെടുന്നതായി പൃഥ്വി വ്യക്തമാക്കി. ഞാന്‍ ഈ ട്രോളുകളെ ഒരുപാട് ഇഷ്ടപ്പെടുന്നു. ഇനിയും ട്രോളുകള്‍ ഉണ്ടാകട്ടെ. പല ട്രോളുകളും വളരെ ക്രിയേറ്റീവായാണ് ചെയ്തിരിക്കുന്നത്. എന്റെ ഇംഗ്ലീഷ് ഭാഷ കമ്മ്യൂണിക്കേറ്റ് ചെയ്യാതെ പോവുന്നുവെങ്കില്‍ അത് എന്റെ ഭാഷയുടെ പ്രശ്നമാണ്. അത് എന്റെ തെറ്റായാണ് ഞാന്‍ കാണുന്നത്. എന്തായാലും പല ട്രോളുകളും ഞാന്‍ വളരെയധികം ആസ്വദിക്കാറുണ്ട്. ഇനിയും കൂടുതല്‍ പ്രതീക്ഷിക്കുന്നു. ഒരു അഭിമുഖത്തില്‍ താരം വ്യക്തമാക്കി
Post A Comment:
0 comments: