ഞാൻ ഡോക്ടറാവണമെന്ന വാപ്പാടെ ആഗ്രഹം സാധിക്കാതെ പോയത് പ്രീഡിഗ്രിക്ക് തോറ്റത് കൊണ്ടും സിനിമാ മോഹം കൊണ്ടുമാണെന്ന് മെഗാ സ്റ്റാര്‍ നടന്‍ മമ്മൂട്ടി .എന്നെ ഡോക്ടര്‍ ആക്കണം എന്ന് അതിയായി ആഗ്രഹിച്ച എന്റെ പിതാവിനെ ആണ് ഇപ്പോള്‍ ഓര്‍മ്മ വരുന്നത് എന്ന് പറഞ്ഞാണ് മമ്മുട്ടി പ്രസംഗം ആരംഭിച്ചത്. എനിക്ക് അങ്ങനെ വല്യ ആഗ്രഹം ഒന്നും ഇല്ലാതിരുന്നത് കൊണ്ട് ഞാന്‍ പഠിച്ചില്ല.
ഡോക്ടര്‍ ആക്കാന്‍ വാപ്പ എന്നെ സെക്കന്‍ഡ് ഗ്രൂപ്പ് എടുത്ത് തേവര കോളേജില്‍ പ്രീഡിഗ്രിക്ക് ചേര്‍ത്തു. എന്നെ പഠിപ്പിച്ച തോമസ് മാഷ് ഈ സദസ്സില്‍ ഉണ്ട്. മലയാളം ഒഴിച്ചുള്ള എല്ലാ വിഷയവും ഇഗഌഷില്‍ ആയിരുന്നു അന്ന് പഠിപ്പിച്ചിരുന്നത്. പ്രീഡിഗ്രിക്ക് തോറ്റത് കൊണ്ടും സിനിമാ മോഹം കൊണ്ടും എന്നെ ഡോക്ടറാക്കണം എന്ന വാപ്പാടെ മോഹം സാധിപ്പിച്ചു കൊടുക്കാനായില്ല വികാര നിര്‍ഭരമായ മമ്മുട്ടിയുടെ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്. കേരളത്തിലെ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളുടെ ബിരുദ ദാന ചടങ്ങില്‍ ആയിരുന്നു മമ്മുട്ടി ഇങ്ങനെ പറഞ്ഞത്.
Post A Comment:
0 comments: