സിനിമയിൽ മാത്രം കണ്ടു പരിചയമുള്ള പറക്കും ബൈക്കുകൾ യാഥാർഥ്യമാകുന്നു.  അടുത്ത വർഷം ഈ പറക്കും ബൈക്കുകൾ വിപണിയിലെത്തുമെന്നാണ് റഷ്യയിൽ നിന്നും പുറത്ത് വരുന്ന വാർത്തകൾ പറയുന്നത്. ഡ്രോണുകളും ഹെലിക്യാമുകളും നിർമിക്കുന്ന ഹോവർ സർഫ് എന്ന റഷ്യൻ കമ്പനിയാണ് ഈ ബൈക്കുകളുടെ നിർമാതാക്കൾ.

അവസാനഘട്ട പരിക്ഷണത്തിലാണ് ബൈക്കുകൾ ഇപ്പോൾ.  പരീക്ഷണങ്ങൾ പൂർത്തിയാക്കി നിർമാണം ആരംഭിക്കുന്നതിന് ഒരു റഷ്യൻ ബാങ്ക് ദശലക്ഷകണക്കിന് ഡോളർ നിക്ഷേപം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇപ്പോൾ തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രീ ഓർഡറുകൾ ലഭിച്ചു കഴിഞ്ഞതായി കമ്പനി അവകാശപ്പെടുന്നു.

കുറച്ചു ദിവസങ്ങൾക്ക് മുൻപ് മോസ്കോ റേസ് വേയിൽ പൊതു ജനങ്ങൾക്കായി ഈ പറക്കും ബൈക്കിന്റെ പ്രദർശനം കമ്പനി സംഘടിപ്പിച്ചിരുന്നു.

വീഡിയോ കാണാം.


എന്തായാലും സാധാരണക്കാർക്ക് ഈ പറക്കും ബൈക്കുകൾ ഒരു സ്വപ്നം മാത്രമായിരിക്കുമെന്നാണ് ബൈക്കിന്റെ വില നൽകുന്ന സൂചന.  ഏകദേശം ഇരുപത് ലക്ഷത്തിനും നാല്പതു ലക്ഷത്തിനും ഇടയിലായിരിക്കും ഈ പറക്കും ബൈക്കുകളുടെ വിലയെന്നാണ് കമ്പനി പറയുന്നത്
Axact

Admin

Kattan Kappi Media Is Leading 24x7 Media In India

Post A Comment:

0 comments: