ഗുർമിത് റാം റഹിം സിങ് ജയിലഴിക്കുള്ളിലായതോടെ കള്ളസ്വാമിമാരുടെ ലിസ്റ്റ് പുറത്ത് വിട്ട് ഹിന്ദു സന്ന്യാസിമാരുടെ സംഘടന അഖില ഭാരതിയ അഖാര പരിഷത്. സ്വാമിമാരുടെ പ്രവർത്തനത്തെ ആളുകൾ സംശയദൃഷ്ഠിയോടെ സമീപിക്കാൻ തുടങ്ങിയതാണ് ഇത്തരം ലിസ്റ്റ് പുറത്ത് വിടാൻ കാരണമായത്. ഇപ്പോൾ 14 പേരുടെ പേരുവിവരങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്. ഇവർക്ക് യാതൊരു ദിവ്യശക്തികളുമില്ലെന്നും കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
അലഹബാദിൽ നടന്ന സന്ന്യാസിമാരുടെ യോഗത്തിലാണ് പേര് വിവരങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്. ഗുർമീത് റാം റഹിം, ആശാറാം ബാപ്പു, അദേഹത്തിന്‍റെ മകൻ നാരായണൻ സ്വാമി, രാധ മേ തുടങ്ങിയവരും ലിസ്റ്റിലുണ്ട്. ദിപാവലിക്ക് ശേഷം 28 പേരുടെ ലിസ്റ്റ് കൂടി പുറത്ത് വിടുമെന്നും എബിഎപി വ്യക്തമാക്കിയിട്ടുണ്ട്.
Post A Comment:
0 comments: