പെട്രോള്‍ വില ഉയര്‍ന്ന നിരക്കില്‍. രണ്ടുമാസം കൊണ്ട് 7 രൂപയാണ് ലിറ്ററിന് കൂടിയത്. മുംബൈലാണ് ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത്. 79.41 രൂപയാണ് ഇവിടെ ഒരു ലിറ്ററിന് വില.
അന്താരാഷ്ട്രതലത്തില്‍ അസംസ്‌കൃത എണ്ണയുടെ വില ദിനം തോറും താഴ്ന്നു നില്‍ക്കുകയാണ്. ഈ സമയത്താണ് ഇന്ത്യയില്‍ പെട്രോള്‍,ഡീസല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വിലകൂടുന്നത്. ദില്ലിയില്‍ 70.30, കൊല്‍ക്കത്തയില്‍ 73.05 എന്നിവയാണ് പുതിയ വിലകള്‍.
കേരളത്തില്‍ താരതമ്യേന എറണാകുളത്ത് പെട്രോള്‍ വില കുറവായിരിക്കുമെങ്കിലും 73.21 രൂപയാണ് ഇപ്പോള്‍ ഇവിടെ ലിറ്ററിനുള്ളത്. ബാക്കിയുള്ള പ്രദേശങ്ങളില്‍ ഇതിലും കൂടിയ നിരക്കാണ് നിലവില്‍ ഉള്ളത്. പെട്രോള്‍ ഉല്‍പ്പന്നങ്ങളെ ചരക്കു സേവന നികുതിയില്‍ ഉള്‍പ്പെടുത്താത്തതിനാല്‍ ഓരോ സ്ഥലത്തും വ്യത്യസ്ത വിലയാണ് ഈടാക്കുന്നത്.
2014 ലാണ് പെട്രോള്‍ വില റെക്കോഡിലെത്തിയത്. അന്തരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന് 114.44 ഡോളര്‍ ആയിരുന്നപ്പോള്‍ ഇന്ത്യയില്‍ 78.41 ആയിരുന്നു അന്നത്തെ കൂടിയ നിരക്ക്. എന്നാല്‍ ഇന്ന് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന് വെറും 53.69 രൂപ മാത്രമാണുള്ളത്. എന്നിട്ടും ദിവസംതോറും എണ്ണ കമ്പനികള്‍ ഇന്ത്യയില്‍ വില ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്.എന്‍ഡിഎ ഗവണ്‍മെന്റ് ഇന്ത്യയില്‍ ദിവസംതോറും പെട്രോള്‍ വില പുതുക്കുന്ന ഡയാനാമിക് പ്രൈസിംഗ് സംവിധാനം ജൂണ്‍ 16 ന് ഏര്‍പ്പെടുത്തി.
Post A Comment:
0 comments: