ലോകത്തെവിടെയും കേട്ടുകേള്‍വിയില്ലാത്ത പീഡനമുറകളാണ് സൂസന്‍ മക്കള്‍ക്കെതിരെ നടപ്പിലാക്കിയത്. അഴുക്കുപിടിച്ച അടിവസ്ത്രം വായില്‍ത്തിരുകിക്കയറ്റുക. കരയാതിരിക്കാന്‍ വെള്ളത്തില്‍ തലമുക്കിപ്പിടിക്കുക...മൂന്ന് മക്കള്‍ക്കെിരെ അവരുടെ പീഡനം 14 വര്‍ഷത്തോളം നീണ്ടു. 25 വര്‍ഷം മുമ്ബ് പീഡനപര്‍വം അവസാനിച്ചെങ്കിലും അതിന് കണക്കുചോദിക്കാന്‍ ഇറങ്ങിയിരിക്കുകയാണ് മക്കള്‍. ഇപ്പോള്‍ 69 വയസ്സായ സൂസനെതിരെ അവര്‍ നിയമനടപടികളുമായി മുന്നോട്ടുപോവുകയാണ്.
പിങ്ക് ഫ്ളോയ്ഡിന്റെ പ്രശസ്തനായ എന്‍ജിനീയര്‍ പീറ്റര്‍ വെയ്ന്‍ വില്‍സണിന്റെ ഭാര്യയാണ് സൂസന്‍. മക്കളായ റോസയ്ക്കും പോപ്പിക്കും ഡാനിയേലിനുമെതിരെ സൂസന്‍ പ്രയോഗിച്ചിരുന്ന മര്‍ദനമുറകളെക്കുറിച്ച് കേട്ട് അന്തംവിട്ടുനില്‍ക്കുകയാണ് പീറ്ററിപ്പോള്‍. അടിയും ഇടിയും തൊഴിയുമൊക്കെ നേരിട്ട, 1979 മുതല്‍ 1993 വരെയുള്ള കാലം കോടതിയില്‍ വിവരിച്ച മക്കള്‍ അമ്മയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന ഉറച്ച നിലപാടിലാണ്.
2015-ലാണ് റോസയും ഡാനിയേലും ഈ പീഡനങ്ങളെക്കുറിച്ച് പൊലീസിനോട് പറഞ്ഞത്. 14-ാം വയസ്സില്‍ റോസ വീടുവിട്ടതോടെയാണ് പീഡനങ്ങള്‍ കുറെ അവസാനിച്ചത്. നോര്‍ത്ത് യോര്‍ക്ക്ഷയറിലെ വലിയ വീട്ടില്‍നിന്ന് ചെറിയ താമസസ്ഥലത്തേയ്ക്ക് മാറിയതിനുശേഷമായിരുന്നു പീഡനം തുടങ്ങിയതെന്ന് റോസ പൊലീസിനോട് പറഞ്ഞു. തന്റെ കുട്ടിക്കാലത്തുടനീളം പീഡനം നേരിടേണ്ടിവന്നതായി ഡാനിയേല്‍ മൊഴിനല്‍കി. സസക്സിലെ യൂക്ക്ഫീല്‍ഡ് കമ്യൂണിറ്റി ടെക്നോളജി കോളേജില്‍ അദ്ധ്യാപകനാണ് ഡാനിയേലിപ്പോള്‍.
അമ്മയുടെ പീഡനങ്ങള്‍ അധികമായപ്പോള്‍ അവരെ എങ്ങനെ ഇല്ലാതാക്കാമെന്നുപോലും താന്‍ ആലോചിച്ചിരുന്നതായി പോപ്പി കോടതിയെ അറിയിച്ചു. അമ്മയെ കൊല്ലാന്‍ വാടകക്കൊലയാളിയെ ഏര്‍പ്പെടുത്തുന്ന കാര്യം പോലും ചിന്തിച്ചിരുന്നതായി ഇയാള്‍ കോടതിയില്‍ മൊഴിനല്‍കി. അഞ്ച് മക്കളാണ് ഇവര്‍ക്കുണ്ടായിരുന്നത് അതില്‍ ദത്തുപുത്രനായ ഡാനിയേലിന് നേര്‍ക്കായിരുന്നു കൂടുതല്‍ പീഡനം. മര്‍ദനമേറ്റ് കരയുമ്ബോള്‍ ഡാനിയേലിനെ ശബ്ദം പുറത്തുകേള്‍ക്കാതിരിക്കാന്‍ വെള്ളത്തില്‍ മുക്കിപ്പിടിച്ചിരുന്നു. ബ്ലാക്ക്ഫ്രയാല്‍ ക്രൗണ്‍ കോടതിയില്‍ നടന്ന വിചാരണയ്ക്കിടെ പഴയകാല ദുരനുഭവങ്ങള്‍ മ്ക്കള്‍ ഓരോന്നായി പറയുമ്ബോള്‍ തരിച്ചിരിക്കുകയാണ് ഇവരുടെ അച്ഛന്‍ പീറ്റര്‍. തനിക്ക് കുറ്റബോധമുണ്ടെന്ന് ഈ 71-കാരന്‍ പറയുന്നു. എന്നാല്‍, അച്ഛന്‍ തനിക്ക് നട്ടെല്ലുണ്ടെന്ന് കാണിക്കാന്‍ വൈകിയെന്ന് റോസ പൊലീസിനോട് പറഞ്ഞു. അമ്മയുടെ ചെയ്തികളെ വെള്ളപൂശാനാണ് പീറ്റര്‍ ശ്രമിക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി. സൂസനുമായി പിരിഞ്ഞ് ജീവിക്കുകയാണ് പീറ്ററിപ്പോള്‍.
Post A Comment:
0 comments: