ബോളിവുഡ് താരം സല്‍മാന്‍ഖാനും റുമേനിയന്‍ ടിവി താരം ലുലിയ വന്തുറും തമ്മിലുള്ള ബന്ധം തകര്‍ന്നെന്ന വാര്‍ത്തയ്ക്ക് പിന്നാലെ സല്‍മാന്‍ഖാനു പുതിയ കാമുകിയെന്ന് ഗോസിപ്പ്.ബോളിവുഡ് നടി ഉര്‍വശി റൗട്ടേലയാണ് സല്‍മാന്റെ മനസില്‍ ഇടം നേടിയ സുന്ദരിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.സല്‍മാന്‍ഖാനും ലൂലിയയും തമ്മിലുള്ള പ്രണയബന്ധത്തില്‍ വിള്ളലുകള്‍ വന്നതോടെയാണ് സല്‍മാന്‍ ഉര്‍വശിയില്‍ പുതിയ കാമുകിയെ കണ്ടെത്തിയതെന്നുമാണ് പുറത്തുവരുന്ന വിവരങ്ങള്‍.
നേരത്തേ സല്‍മാന്റെ സുല്‍ത്താന്‍ എന്ന ചിത്രത്തില്‍ ഉര്‍വശി നായികയാകുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ അവസാനനിമിഷം അനുഷ്‌ക ശര്‍മ നായികയാകുകയായിരുന്നു. അതേസമയം, സല്‍മാന്റെ അടുത്ത ചിത്രമായ ട്യൂബ് ലൈറ്റില്‍ ഉര്‍വശിയെ നായികയായി പരിഗണിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. അനില്‍ശര്‍മയുടെ ആക്ഷന്‍ റൊമാന്‍സ് ചിത്രമായ സിംഗ് സാബ് ദി ഗ്രേറ്റ് എന്ന ചിത്രത്തിലൂടെയാണ് ഉര്‍വശി ആദ്യമായി ബോളിവുഡ് സിനിമയിലെത്തുന്നത്.നിരവധി സൗന്ദര്യമത്സരങ്ങളില്‍ പങ്കെടുത്തിട്ടുള്ള ഉര്‍വശി മോഡലും കൂടിയാണ്
Post A Comment:
0 comments: