പുതിയ വാര്‍ത്തകള്‍ പ്രകാരം ദീപിക വീണ്ടും തമിഴില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ്. മുമ്പ് രജനീകാന്തിനൊപ്പം സൗന്ദര്യ രജനികാന്ത് സംവിധാനം ചെയ്ത കൊച്ചടിയാന്‍ എന്ന ചിത്രത്തില്‍ ദീപിക അഭിനയിച്ചിരുന്നു.
ജയംരവിയും ആര്യയും പ്രധാന വേഷത്തില്‍ എത്തുന്ന സംവിധായകന്‍ സുന്ദര്‍ സിയുടെ വമ്പന്‍ ചിത്രം സംഗമിത്രയിലാണ് ദീപിക എത്തുമെന്ന് അറിയുന്നത്. പ്രധാന വേഷമാണ് ദീപികയ്‌ക്കെന്നും എന്തിരന്‍, ബാഹുബലി എന്നിവയെ പിന്തള്ളി ഇന്ത്യയിലെ ഏറ്റവും ചിലവേറിയ ചിത്രമായിരിക്കും ചരിത്രത്തെ അടിസ്ഥാനമാക്കിയുള്ള സംഗമിത്രയെന്നും കേള്‍ക്കുന്നു.
ശ്രീ തേനന്താള്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് എ.ആര്‍ റഹ്മാനാണ്. ബാഹുബലി, ഈഗ ചിത്രങ്ങളിലൂടെ പ്രശസ്തനായ കമലാ കണ്ണനാണ് സംഗമിത്രയുടെ സ്‌പെഷ്യല്‍ ഇഫക്ട്‌സും കൈകാര്യം ചെയ്യുന്നത്. ഇപ്പോള്‍ രണ്‍വീര്‍ സിംഗിനൊപ്പം ബന്‍സാലി സംവിധാനം ചെയ്യുന്ന പത്മാവതിയുടെ തിരക്കിലാണ് ദീപിക.ഹോളിവുഡിൽ വീണ് വിൻ ഡീസലിനൊപ്പം ചെയ്ത xxx ഉടൻ പ്രദര്ശനത്തിനെത്തുന്നു
Post A Comment:
0 comments: