പിസികളിലും, സ്മാര്‍ട്ട് ഫോണ്‍ ഉള്‍പ്പടെയുള്ള ഗാഡ്ജറ്റുകളിലും വീഡിയോ ആസ്വദിക്കുവാനുള്ള സംവിധാനമായ യൂട്യൂബ് കൂടുതല്‍ സ്മാര്‍ട്ട് ആകുന്നു. യൂടൂബ് വിഡിയോകള്‍ ഇനി ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെ ഓഫ്ലൈന്‍ ആയി ആസ്വദിക്കാനുള്ള അവസരമാണ് ഒരുങ്ങുന്നത്. യൂടൂബ് ഗോ എന്ന ആപ്പ് വഴിയാണ് നെറ്റില്ലാതെ വീഡിയോ കാണാനുള്ള അവസരം ലോകത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വീഡിയോ ശേഖരത്തിന്റെ ഉടമകളായ യൂടൂബ് ഒരുക്കുന്നത്.
വീഡിയോകള്‍ ഓഫ്ലൈനായി കാണാനും ഷെയര്‍ ചെയ്യാനുമുള്ള സൗകര്യമൊരുക്കുന്ന യൂടൂബ് ഗോ ആപ്പ് കണക്ടിവിറ്റി പരിമിതിയുള്ള ഇന്ത്യ പോലുള്ള രാജ്യങ്ങളിലെ ഉപഭോക്താക്കളെ മുന്നില്‍ കണ്ടുകൊണ്ടുള്ളതാണ്. ഓഫ്ലൈന്‍ ആയി വീഡിയോ കാണുന്നതിന് ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ വീഡിയോ ക്വാളിറ്റിക്ക് അനുസരിച്ച് ഏതു ഫയല്‍ സൈസ് വേണം എന്നുള്ളത് തിരഞ്ഞെടുക്കാന്‍ ഉപഭോക്താവിന് അവസരമുള്ളത് ഗോയെ മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് പ്രിയങ്കരമാക്കും.
അടുത്തുള്ളവരുടെ ഫോണിലേക്ക് യാതൊരു ഡാറ്റാ ചെലവുമില്ലാതെ വീഡിയോ അയക്കുന്നതിനും ഗോ ഉപയോഗിക്കാം. ഡല്‍ഹിയില്‍ നടന്ന യൂടൂബ് ഇവന്റില്‍ വച്ചാണ് ഗോ എന്ന ആപ്പ് പ്രഖ്യാപിച്ചത്. മറ്റ് നിരവധി സേവനങ്ങളും ഈ പരിപാടിയില്‍ യൂട്യൂബ് അവതരിപ്പിച്ചെങ്കിലും ശ്രദ്ധ നേടിയത് ഗോ എന്ന ഈ കിടിലന്‍ ആപ്പാണ്.
ഇന്ത്യയില്‍ നിന്നുള്ള ഉപഭോക്താക്കള്‍ക്ക് http://youtubego.com/signup/ എന്ന ലിങ്കില്‍ പ്രവേശിച്ച് ഗോ പരീക്ഷിച്ചു നോക്കാന്‍ കമ്പനി അവസരമൊരുക്കിയിട്ടുണ്ട്. മൊബൈല്‍ വീഡിയോ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന യൂട്യൂബ് ഗോ ആപ്പ് ഉടന്‍ തന്നെ ഔദ്യോഗികമായി ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Post A Comment:
0 comments: