സൂപ്പര്‍ ഹിറ്റുകളുടെ സൂത്രധാരന്മാരായ സിദ്ദിഖ്- ലാല്‍ കൂട്ടുകെട്ടില്‍ സിദ്ദിഖിന്റെ സംവിധാനത്തില്‍ ലാല്‍ വേഷമിടും. ജയസൂര്യ നായകനായി സിദ്ദിഖ് സംവിധാനം ചെയ്യുന്ന ഫുക്രി എന്ന പുതിയ ചിത്രത്തില്‍ ലാല്‍ മറ്റൊരു പ്രധാന കഥാപാത്രമാകും.
1989ല്‍ പുറത്തിറങ്ങിയ പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍ എന്ന ചിത്രത്തില്‍ തുടങ്ങിയ ഇവരുടെ കൂട്ടുകെട്ടില്‍ റാംജി റാവു സ്പീക്കിങ്, ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ്ഫാദര്‍, കാബൂളി വാല, എന്നീഹിറ്റുകളുടെ പരമ്പര തന്നെയുണ്ടായി. ഇത്തവണ അഭിനേതാവായാണ് ലാലെത്തുന്നത്
Post A Comment:
0 comments: