മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാര്‍ മമ്മൂട്ടിയും കുടുംബങ്ങളുടെ സംവിധായകന്‍ പ്രിയദര്‍ശനും ഒരുമിച്ചത് ആകെ മൂന്ന് തവണയാണ്. രാക്കുയിലിന്‍ രാഗസദസ്സില്‍, മേഘം, പറയാനും വയ്യ പറയാതിരിക്കാനും വയ്യ, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു എന്നിങ്ങനെ നാലു സിനിമകളില്‍ മത്രമാണ് മമ്മൂട്ടിയും പ്രിയദര്‍ശനും ഒന്നിച്ചത്. ഇതില്‍ മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ആണ് നായകന്‍. ഗസ്റ്റ് റോളില്‍ ആണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്.
ഒരുപാട് സിനിമകളില്‍ ഒന്നും ഒന്നിച്ചില്ലെങ്കിലും മമ്മൂട്ടിയും പ്രിയദര്‍ശനും നല്ല സുഹൃത്തുക്കളാണ്. പടയോട്ടത്തിന്റെ സെറ്റില്‍ വെച്ചാണ് പ്രിയന്‍ മമ്മൂട്ടിയെ ആദ്യമായി കാണുന്നത്. അന്നു തൊട്ട് പ്രിയന്‍ മമ്മൂട്ടിയെ വിളിക്കുന്നത് മമ്മൂട്ടിക്കാ എന്നാണ്. ഇന്നും ആ വിളിക്ക് മാറ്റമൊന്നും ഇല്ല. മമ്മൂട്ടിയുമായി ഉള്ള സൌഹൃദത്തെ കുറിച്ച് പ്രിയന്‍ ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖമാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്.
സ്ഫോടനം, മുന്നേറ്റം തുടങ്ങിയ സിനിമകളില്‍ അഭിനയിച്ച ശേഷമാണ് മമ്മൂട്ടി പടയോട്ടത്തില്‍ അഭിനയിക്കാന്‍ എത്തുന്നത്. അന്നാണ് മമ്മൂട്ടിയെ പ്രിയന്‍ ആദ്യമായി നേരില്‍ കാണുന്നത്. തോളില്‍ ഒരു സഞ്ചിയൊക്കെ തൂക്കിയായിരുന്നു അന്ന് മമ്മൂട്ടിയുടെ വരവ്. നവോദയാ അപ്പച്ചനായിരുന്നു പടയോട്ടത്തിന്റെ നിര്‍മ്മാതാവ്. അപ്പച്ചോട് എല്ലാവര്‍ക്കും ആദരവുണ്ട്, അതുകൊണ്ട് അദ്ദേഹത്തിന്റെ മുന്നില്‍ ആരും ഇരിക്കാറില്ല' - പ്രിയന്‍ ഓര്‍ക്കുന്നു.
നസീറും മധുവും വരെ അദ്ദേഹത്തിനോട് വളരെ ബഹുമാനമായിട്ടായിരുന്നു സംസാരിച്ചിരുന്നതെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. 'ഒരുപാട് അടുപ്പമൊന്നും കാണിച്ച് ആരും അദ്ദേഹത്തോട് സംസാരിക്കാറില്ല. എന്നാല്‍, സെറ്റിലെത്തിയ മമ്മൂട്ടി അപ്പച്ചനെ കണ്ടതും 'ങാ അപ്പച്ചാ....' എന്ന് വിളിച്ചായിരുന്നു സംസാരിച്ചത്. ഇതാണ് മമ്മൂട്ടി എന്ന നടന്റെ അന്നത്തെയും ഇന്നത്തെയും നിലപാട്. ഈ രീതിക്ക് ഇന്നും ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്ന്' - പ്രിയന്‍ പറയുന്നു. പറയേണ്ടുന്ന ഏതുകാര്യവും എവിടെയാണെങ്കിലും മമ്മൂട്ടി വെട്ടിത്തുറന്നു പറയുമെന്ന് പ്രിയന്‍ പറയുന്നു. അദ്ദേഹത്തിന്റെ നാക്കിന് ബെല്ലുമില്ല, ബ്രേക്കുമില്ല അതാണ് മമ്മൂട്ടിയെന്ന് പ്രിയദര്‍ശന്‍ അഭിമുഖത്തില്‍ പറയുന്നു
Post A Comment:
0 comments: