കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിനെ കുറിച്ച് ശോഭന ചില പഴയകാല അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു. ഒരു തമിഴ് വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടി ദിലീപിനെക്കുറിച്ചുള്ള കാര്യങ്ങള്‍ തുറന്നു പറഞ്ഞത്. 1997-ല്‍ കളിയൂഞ്ഞാല്‍ ലൊക്കേഷനില്‍ വെച്ചായിരുന്നു ദിലീപിനെ ആദ്യമായി കണ്ടതും പരിചയപ്പെടുത്തതും. മമ്മൂട്ടിയുടെ നായികയായ താന്‍ അഭിനയിക്കുന്ന ചിത്രത്തില്‍ സഹനടനായാണ് ദിലീപ് എത്തിയത്. ഷൂട്ടിംഗ് ലൊക്കേഷനില്‍ എല്ലാവരോടും നന്നായി പെരുമാറിയ ദിലീപ് ഏവര്‍ക്കും പ്രീയങ്കരനായി മാറുകയായിരുന്നു.
ഒരു കുടുംബം പോലെ കഴിഞ്ഞിരുന്ന അവസ്ഥയില്‍ നിന്ന് മലയാള സിനിമ ഇന്ന് ഏറെ മാറിപ്പോയെന്ന് അവര്‍ വ്യക്തമാക്കി. നേരത്തെ സുരക്ഷിതത്വത്തിന്റെ കാര്യത്തില്‍ ഒരു നടിക്കും ആശങ്കപ്പെടേണ്ടിവന്നിരുന്നില്ലെന്നും എന്നാല്‍ ഇന്ന് അതല്ല അവസ്ഥയെന്നും ശോഭന കൂട്ടിച്ചേര്‍ത്തു
Post A Comment:
0 comments: