ഇരുപത്തത്തൊന്നുകാരനായ മകനെ 'അമ്മ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തി. മുംബൈയിലാണ് സംഭവം. മുംബൈ ഭയാന്ദര്‍ സ്വദേശിനിയായ അമ്മയാണ് 21 കാരനായ മകന്‍ രാംചരണ്‍ രാംദാസ് ദ്വിവേദിയെ കൊലപ്പെടുത്താന്‍ വാടകക്കൊലയാളികളെ നിയോഗിച്ചത്.അമ്പതിനായിരം രൂപയാണ് ഇവര്‍ മകനെ കൊലപ്പെടുത്താന്‍ നല്‍കിയത്.
മകൻ രാംചരൺ മയക്കുമരുന്നിന് അടിമയായിരുന്നത്രെ. ഓഗസ്റ്റ് ഇരുപതിനാണ് കൊലപാതകം നടന്നത്. കൊലക്കേസില്‍ ഇക്കഴിഞ്ഞ ഞായറാഴ്ച അമ്മയുള്‍പ്പെടെ നാലുപേര്‍ പിടിയിലായതായി വസായ്‌ പോലീസ് അറിയിച്ചു.സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ:

അമ്മയെയും ചിറ്റമ്മയെയും ഉള്‍പ്പെടെ നിരവധി സ്ത്രീകളെ രാംചരണ്‍ ബലാത്സംഗം ചെയ്തിട്ടുണ്ടായിരുന്നു.രാംചരന്റെ പ്രവൃത്തികള്‍ സഹിക്കാവുന്നതിലും അപ്പുറമായതോടെ മൂത്തമകന്‍ സീതാറാമിന്റെ സഹായത്തോടെ കൊലപാതകത്തിനുള്ള പദ്ധതികള്‍ തയ്യാറാക്കുകയായിരുന്നു.

പരിചയക്കാരെയാണ് രാംചരനെ കൊലപ്പെടുത്താന്‍ ഇവര്‍ ഏല്‍പിച്ചത്. ഇവര്‍ രാംചരണെ ടെമ്പോയില്‍ കയറ്റി ജാനകിപദയിലെ ഒരു ഖനിയിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് തലയറുത്ത് കൊല്ലുകയായിരുന്നു. തുടര്‍ന്ന് മൃതശരീരം അവിടെത്തന്നെ ഉപേക്ഷിച്ച് ഇവര്‍ കടന്നുകളഞ്ഞു.

തുടര്‍ന്ന് വാലിവ് പോലീസ് രാംചരന്റെ മൃതദേഹം കണ്ടെത്തുകയും താനെയിലും പരിസരപ്രദേശങ്ങളിലും വിവരം അറിയിച്ചുകൊണ്ടുള്ള നോട്ടീസ് പതിപ്പിക്കുകയും ചെയ്തു. സെപ്റ്റംബര്‍ പതിനാലിനാണ് കൊല്ലപ്പെട്ടത് രാംചരനാണെന്ന കാര്യം അറിഞ്ഞത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് അമ്മയും കൊലയാളികളും പിടിയിലായത്. ഇവരെ കോടതിയില്‍ ഹാജരാക്കിയെന്നും റിമാന്‍ഡ് ചെയ്തതായും പോലീസ് അറിയിച്ചു. പ്രതികള്‍ കുറ്റം സമ്മതിച്ചതായി വാസൈ ഡിവിഷന്‍ എസ് ഡി പി ഒ അനില്‍ അക്‌ഡെ അറിയിച്ചു.
Axact

Admin

Kattan Kappi Media Is Leading 24x7 Media In India

Post A Comment:

0 comments: