ഡ്രൈവറോ പൈലറ്റോ ഇല്ലാതെ പറക്കുന്ന ലോകത്തിലെ ആദ്യത്തെ പറക്കും ടാക്സി ദുബായിൽ പരീക്ഷണ പാറക്കൽ നടത്തി . ജുമൈറ പാർക്ക് പരിസരത്താണ് ആദ്യ ഡ്രൈവറില്ലാ പറക്കും ടാക്സി പറന്നുയർന്നത് . ദുബായ് കിരീടാവകാശി ഹംദാൻ ബിൻ മുഹമ്മദ് അൽ മക്‌തൂമിന്റെ സാന്നിധ്യത്തിലാണ് ലോകത്തിലെ ആദ്യത്തെ പറക്കും ടാക്സി പറന്നുയർന്നത് . രണ്ടു പേർക്ക് സൗകര്യമായി യാത്ര ചെയ്യാവുന്ന രീതിയിലാണ് ഈ പറക്കും ടാക്സി രൂപകൽപന ചെയ്തിരിക്കുന്നത്.

ജർമൻ കമ്പനിയായ വോലോ കോപ്റ്ററാണ് ഈ പറക്കും ടാക്സിയുടെ നിർമാതാക്കൾ . ഡ്രൈവറില്ലാതെ ഓടുന്ന ദുബായ് മെട്രോ ശൃംഖലകൾക്ക് ശേഷം ദുബൈയുടെ കിരീടത്തിലെ മറ്റൊരു പൊൻതൂവൽ കൂടിയാകുകയാണ് ഈ പറക്കും ടാക്സികൾ.

പൂർണമായും പരിസ്ഥിതി സൗഹൃദ വാഹനമാണ് ഈ പറക്കും ടാക്സികൾ. രണ്ടു മണിക്കൂർ ചാർജ് ചെയ്താൽ മുഴുവൻ ചാർജ് ആകുന്ന ഒൻപത് ബാറ്ററികളിലാണ് പറക്കും ടാക്സികൾ പ്രവർത്തിക്കുന്നത്.

ദുബായ് നിവാസികൾക്ക് പറക്കും ടാക്സിയിൽ പറക്കാൻ ഇനി അധികനാൾ കാത്തിരിക്കേണ്ടി വരില്ല .

വീഡിയോ കാണാം

Axact

Admin

Kattan Kappi Media Is Leading 24x7 Media In India

Post A Comment:

0 comments: